സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് സംവദിക്കാറുള്ള താരമാണ് മലയാളികളുടെ പ്രിയപ്പെട്ട ‘മസിലളിയന്‍’ ഉണ്ണി മുകുന്ദന്‍. ഇപ്പോഴിതാ എല്ലാ സമൂഹ മാധ്യങ്ങളില്‍ നിന്നും തല്‍ക്കാലം ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ കാര്യം അറിയിച്ചത്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിനാലാണ് ഈ ഇടവേളയെടുക്കുന്നതെന്നാണ് താരം വ്യക്തമാക്കിയത്. ‘എല്ലാ സമൂഹ മാധ്യങ്ങളില്‍ നിന്നും തല്‍ക്കാലം ഒരു ഇടവേളയെടുക്കുന്നു. മേപ്പടിയാന്‍ എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതിനാലാണ് ഇത്. ടീം ഉണ്ണി മുകുന്ദനായിരിക്കും ഇനി എന്റെ പേജുകളും കൈകാര്യം ചെയ്യുന്നത്. സിനിമകളുടെ വിവരങ്ങളെല്ലാം നിങ്ങളെ അവര്‍ അറിയിക്കും. ഇനി തീയ്യേറ്ററില്‍ കാണാം’ എന്നാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാന്‍’. ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. ശീനിവാസന്‍, ലെന, ഹരീഷ് കണാരന്‍, കലാഭവന്‍ ഷാജോണ്‍, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാക്ട്രോ പിക്ചേഴ്സിന്റെ ബാനറില്‍ സതീഷ് മോഹനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post