കൊവിഡ് വ്യാപനം സാമ്പത്തിക രംഗത്തേയും തകർത്തതോടെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കാനായി തന്റെ നഗ്നചിത്രം ലേലത്തിന് വെച്ച് ഹോളിവുഡ് താരം ജെന്നിഫർ ആനിസ്റ്റൺ.
തന്റെ 25ാം വയസിൽ ഫോട്ടോഗ്രാഫർ മാർക്ക് സെലിഗർ പകർത്തിയ ചിത്രമാണ് താരം ലേലത്തിന് വെയ്ക്കുന്നത്. അദ്ദേഹത്തോടൊപ്പം ചേർന്നാണ് ആനിസ്റ്റൺ ചിത്രം ലേലം ചെയ്യുന്നത്. ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവൻ നാഫ്ക്ലിനിക്സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ആനിസ്റ്റൺ പോസ്റ്റ് ചെയ്തു.
മാർക്ക് സെലിഗർ പകർത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാർഡോ ഡി കാപ്രിയോ, ഓപ്ര വിൻഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Discussion about this post