വെട്രിമാരന്-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘അസുരന്’. ചിത്രത്തില്‍ നായികാ കഥാപാത്രമായ പച്ചയമ്മാളിനെ അവതരിപ്പിച്ചത് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ്. താരത്തിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു ഇത്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴകത്തിന്റെ മനം കവരാനും താരത്തിന് സാധിച്ചു.
ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലെ നായികയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. തമിഴിലെ പച്ചയമ്മാള്‍ എന്ന കഥാപാത്രം തെലുങ്കില്‍ എത്തിയപ്പോള്‍ സുന്ദരാമ്മ ആയി.
തമിഴിലെ മഞ്ജു വാര്യരുടെ അതേ കോസ്റ്റ്യൂമോട് കൂടിയുള്ള പ്രിയാമണിയുടെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അസുരന് തെലുങ്കിലെത്തുമ്പോള്‍ ‘നരപ്പ’യാണ്. ധനുഷ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് വെങ്കിടേഷാണ്. ശ്രീകാന്ത് അഡ്ഡലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് പ്രൊഡക്ഷന്‍സും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1985ല്‍ തമിഴ്നാട്ടിലുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് വെട്രിമാരന് ഈ ചിത്രം ഒരുക്കിയത്.
Discussion about this post