കൊച്ചി: സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ച് ഗര്‍ഭിണിയായ ആന അതിദാരുണമായി ചരിഞ്ഞ സംഭവത്തില്‍ പ്രതികരണം അറിയിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. നമ്മള്‍ പറഞ്ഞ,പഠിച്ച ,എഴുതിയ ആദ്യ വാക്കുകളില്‍ ഒന്നാണെന്ന് കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു.
കാണുമ്പോഴെല്ലാം അതിശയത്തോടെയും, സന്തോഷത്തോടെയും, കൗതുകത്തോടെയും നോക്കി നിന്ന ഒന്ന്, ഐശ്വര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും പ്രതീകമായി കാണുന്ന ഒന്ന്, വിശ്വസ്തതയുടെയും സഹനത്തിന്റെയും നേര്‍കാഴ്ചയായ ഒന്ന്, ആന. കുഞ്ചാക്കോ കുറിക്കുന്നു.
സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാറിലാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്ആനയുടെ വായ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കഴിയാതെ ദിവസങ്ങളോളം പട്ടിണി കിടന്നാണ് ആന ചരിഞ്ഞത്. സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നമ്മൾ പറഞ്ഞ,പഠിച്ച ,എഴുതിയ ആദ്യ വാക്കുകളിൽ ഒന്ന് …..കാണുമ്പോഴെല്ലാം അതിശയത്തോടെയും,സന്തോഷത്തോടെയും,കൗതുകത്തോടെയും നോക്കി നിന്ന ഒന്ന് ….. ഐശ്വര്യത്തിന്റെയും ഗാംഭീര്യത്തിന്റെയും പ്രതീകമായി കാണുന്ന ഒന്ന് ……. വിശ്വസ്തതയുടെയും സഹനത്തിന്റെയും നേർകാഴ്ചയായ ഒന്ന് ……. ………🐘”ആന”🐘…… 🙏🏼🙏🏼
Discussion about this post