മനുഷ്യര്ക്കിടെയിലെ തൊലിയുടെ നിറംനോക്കിയുള്ള വര്‍ണവിവേചനം വര്‍ഷങ്ങളായി തുടരുകയാണ്. അമേരിക്കയില്‍ വര്‍ണവെറിക്ക് ഇരയായ കറുത്ത വര്ഗക്കാരന് ജോര്‍ജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
അമേരിക്ക മാത്രമല്ല, ലോകത്തെ നാനാഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഒരിടത്ത് മാത്രം ഒതുങ്ങിനില്ക്കുന്നതല്ല ഈ വര്‍ണ വിവേചനം മനുഷ്യരുള്ള, മനുഷ്യരുള്ളിടത്തോളം കാലം ഇതിന് ഒരു മാറ്റവുമുണ്ടാകില്ല എന്ന് തെളിയിക്കുകയാണ് ഈ സംഭവം.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. ഇപ്പോഴിതാ താന്‍ നേരിട്ട വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി മാളവിക മോഹനന്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
”എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് പറഞ്ഞു, ചായ കുടിക്കാന്‍ അവന്റെ അമ്മ ഒരിക്കലും അവനെ അനുവദിച്ചിരുന്നില്ല, കാരണം ചായ കുടിക്കുന്നത് ചര്‍മ്മത്തിന്റെ നിറം കറുപ്പിക്കുമെന്ന വിചിത്രമായ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു, ഒരിക്കല്‍ ചായ ചോദിച്ചപ്പോള്‍ ചായ കുടിച്ചാല്‍ അവന് എന്നെപ്പോലെ കറുത്തുപോകുമെന്നായിരുന്നു അവന്റെ അമ്മ അവനോട് പറഞ്ഞത്. അവന് വെളുത്ത് സുന്ദരനായ മഹാരാഷ്ട്രക്കാരനും ഞാന്‍ ഇരുണ്ട നിറമുള്ള മലയാളി പെണ്‍കുട്ടിയുമായിരുന്നു” മാളവിക പറയുന്നു.
മാളവികയുടെ കുറിപ്പ്
എനിക്ക് 14 വയസ്സുള്ളപ്പോള്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് പറഞ്ഞു, ചായ കുടിക്കാന്‍ അവന്റെ അമ്മ ഒരിക്കലും അവനെ അനുവദിച്ചിരുന്നില്ല, കാരണം ചായ കുടിക്കുന്നത് ചര്‍മ്മത്തിന്റെ നിറം കറുപ്പിക്കുമെന്ന വിചിത്രമായ വിശ്വാസം അവര്‍ക്കുണ്ടായിരുന്നു, ഒരിക്കല്‍ ചായ ചോദിച്ചപ്പോള്‍ ചായ കുടിച്ചാല്‍ അവന് എന്നെപ്പോലെ കറുത്തുപോകുമെന്നായിരുന്നു അവന്റെ അമ്മ അവനോട് പറഞ്ഞത്. അവന് വെളുത്ത് സുന്ദരനായ മഹാരാഷ്ട്രക്കാരനും ഞാന്‍ ഇരുണ്ട നിറമുള്ള മലയാളി പെണ്‍കുട്ടിയുമായിരുന്നു. അതുവരെ ഞങ്ങളുടെ നിറങ്ങള്‍ തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഞാന്‍ ബോധവതിയായിരുന്നില്ല. അവര്‍ പറഞ്ഞപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. ആ കമന്റ് എന്നില്‍ വളരെയധികം പരിഭ്രാന്തി സൃഷ്ടിച്ചു. കാരണം ആദ്യമായിട്ടാണ് ഒരാള്‍ എന്റെ നിറത്തെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായം പറയുന്നത്.
നമ്മുടെ സമൂഹത്തില്‍ വര്‍ഗീയതയും വംശീയതയും ഇപ്പോഴും ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്. കറുത്ത നിറമുള്ളവരെ കാലാ എന്ന് വിളിക്കുന്നത് ഇപ്പോഴും കേള്‍ക്കാം. ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും തമ്മിലുള്ള വര്‍ണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ളവരെ മദിരാശികള്‍ എന്നാണ് ഉത്തരേന്ത്യക്കാര്‍ വിളിക്കുന്നത്. ദക്ഷിണേന്ത്യക്കാര്‍ എല്ലാവരും കറുത്തവരും ഉത്തരേന്ത്യക്കാര്‍ വെളുത്തവരുമാണെന്നാണ് പൊതുധാരണ. എല്ലാ കറുത്തവരെയും സാധാരണഗതിയില്‍ ‘നീഗ്രോസ്’ എന്നും വിരൂപരായും വെളുത്തവരെ സുന്ദരികളും സുന്ദരന്മാരായും കാണുന്നു.
ആഗോള വംശീയതയെക്കുറിച്ച് നമ്മള് സംസാരിക്കുമ്പോള്‍, നമുക്ക് ചുറ്റും നമ്മുടെ വീടുകളിലും നമ്മുടെ സൌഹൃദക്കൂട്ടങ്ങളിലും നമ്മുടെ സമൂഹത്തിലും ഒന്നു കണ്ണോടിക്കണം. അത്തരക്കാരെ നമുക്ക് കാണാന്‍ സാധിക്കും. നിങ്ങളിലെ നന്മയും സ്നേഹവുമാണ് ഒരാളെ സുന്ദരനാക്കുന്നത് അല്ലാതെ ചര്‍മ്മത്തിന്റെ നിറമല്ല.
Discussion about this post