ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്തകളെ തള്ളി ബോളിവുഡ് താരം സോനു സൂദ്. രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സോനു പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നെല്ലാം ക്ഷണം ലഭിച്ചിരുന്നെന്നും എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ താന്‍ സന്തോഷവാനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
സോനു സൂദിന്റെ വാക്കുകള്‍;
‘ ഒരു നടനായിട്ടിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിലാണ് എന്റെ സന്തോഷം. അഭിനയ രംഗത്ത് ഞാന്‍ മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ടെന്ന് തന്നെയാണ് കരുതുന്നത്. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമൊന്നും ഇപ്പോള്‍ മനസിലില്ല. നമ്മുടെ വീടുകള്‍ കെട്ടിടങ്ങള്‍ എല്ലാം അവര്‍ പണിയുന്നു. അവരുടെ വീടും കുടുംബവും വിട്ട് അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ടി അധ്വാനിക്കുന്നു. ഇത്തരമൊരു സമയത്ത് നമ്മള് അവരുടെ സഹായത്തിന് എത്തിയില്ലെങ്കില്‍ മനുഷ്യരാണെന്ന് പറഞ്ഞ് നടക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നിയില്ല.
Discussion about this post