നടി മിയ ജോര്‍ജ്ജ് വിവാഹിതയാവുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ താരത്തിന്റെ ആരാധകരൊക്കെ മിയയുടെ മനം കവര്‍ന്ന അശ്വിന്റെ ഫോട്ടോ കാണാനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.
കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വെച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. സെപ്തംബറിലായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് എത്തിയത്. ‘അല്‍ഫോണ്‍സാമ്മ’ എന്ന സീരിയലിലാണ് പ്രധാന കഥാപാത്രമായി താരം വേഷമിട്ടത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിജുമേനോന്‍ നായകനായി എത്തിയ ‘ചേട്ടായീസ്’ എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തമിഴിലും തെലുങ്കിലു താരം അഭിനയിച്ചിട്ടുണ്ട്.