മകള്‍ ഹയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന് ആസിഫ് അലി. ഇന്‍സ്റ്റഗ്രാമില്‍ മകളുമൊത്തുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകള്. ഞാനെന്നും കൂടെയുണ്ട്, ഇങ്ങനെ വേഗം വളരല്ലേ മോളേ, അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല’ എന്നാണ് മകള്‍ക്ക് മുടി കെട്ടികൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് ആസിഫ് കുറിച്ചത്.
2013-ലാണ് ആസിഫും തലശ്ശേറി സ്വദേശി സമ മസ്റീനും വിവാഹിതരായത്. ആദം അലിയാണ് ആസിഫ്-സമ ദമ്പതികളുടെ മൂത്തമകന്. 2017 ജൂണ്‍ രണ്ടിനാണ് രണ്ടാമത്തെ കുഞ്ഞ് ഹയ ജനിച്ചത്.
Discussion about this post