റിമി ടോമി എന്ന ഗായികയേയും അവതാരകയേയും കുറിച്ച് അറിയാത്ത മലയാളികൾ വിരളമായിരിക്കും. വീടിനകത്തെ അതിഥിയാണ് എന്നും റിമി ടോമി, സുപരിചിത മുഖം. പക്ഷെ മുമ്പത്തെ റിമിയിൽ നിന്നും ഇന്നത്തെ മെലിഞ്ഞു സുന്ദരിയായ റിമിയിലേക്കുള്ള ദൂരം എത്രയാണെന്ന് പറയുകയാണ് റിമി തന്നെ. എങ്ങനെ ശരീരഭാരം കുറഞ്ഞെന്നാണ് താൻ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യമെന്ന് റിമി പറയുന്നു.
2012 വരെ തന്റെ ശരീരഭാരം നിയന്ത്രിക്കുന്നതിന് പറ്റി അറിവില്ലാത്ത ആളായിരുന്നു റിമി ടോമി. പക്ഷെ അന്ന് തുടങ്ങി ഇന്നോളമുള്ള എട്ടു വർഷത്തെ പ്രയത്‌നം കൊണ്ട് തടി കുറച്ചതിനോടൊപ്പം ആരോഗ്യം വർധിപ്പിക്കുകയും ചെയ്തതിന്റെ രഹസ്യം പങ്കുവെയ്ക്കുകയാണ് റിമി.
ഇന്ന് ഇഷ്ടവസ്ത്രം ഭംഗിയായി ചുറ്റാം, ആരോഗ്യം വർധിപ്പിക്കാം തുടങ്ങിയ നേട്ടങ്ങളൊക്കെ കൊയ്തത് എങ്ങനെയെന്ന് താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശദീകരിക്കുകയാണ്. പഴയ രൂപത്തിൽ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതും തടികുറച്ചതിൻന്റെ രഹസ്യവുമാണ് എറ്റവും പുതിയ എപ്പിസോഡിൽ. അവനിയർ ടെക്‌നൊളജിയുമായി ചേർന്നാണ് റിമിടോമിയുടെ ചാനലിന്റെ പ്രവർത്തനം.
റിമി ടോമിയുടെ വീഡിയോ: