ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങി സംവൃതാ സുനില്‍. ബിജു മേനോന്റെ നായികയായിട്ടാണ് സംവൃതയുടെ രണ്ടാം വരവ്. ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചുവരവ്. ഉര്‍വശി തീയ്യേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലാല്‍ ജോസ് ചിത്രം രസികനിലൂടെയാണ് സംവൃത മലയാള സിനിമയില്‍ നായികയായി എത്തുന്നത്. ചിത്രം പരാജയമായിരുന്നെങ്കിലും സംവൃതയെ തേടി കൈ നിറയെ അവസരങ്ങളാണ് എത്തിയത്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരവും നടിക്ക് ലഭിച്ചു. ഹലോ, പോത്തന്‍വാവ, മിന്നാമിന്നിക്കൂട്ടം, ചോക്ക്ലേറ്റ്, വാസ്തവം, നോട്ടം, റോബിന്‍ഹുഡ്, മാണിക്യക്കല്ല്, ഡയമണ്ട് നെക്ലേസ്, സ്വപ്ന സഞ്ചാരി തുടങ്ങിയവയാണ് സംവൃതയുടെ പ്രധാന ചിത്രങ്ങള്‍.
വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന സംവൃത സുനില്‍ മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയിരുന്നു.
Discussion about this post