പൊതുസമൂഹത്തില്‍ തന്റെ നിലപാട് കൊണ്ട് എപ്പോഴും ചര്‍ച്ചയാവാറുള്ള വ്യക്തിയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ജസ്ല മാടശ്ശേരി. ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് ശേഷം ജസ്ല സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള കുറിപ്പുകള്‍ക്കും മറ്റും മുമ്പത്തേക്കാള്‍ കൂടുതല്‍ ജനശ്രദ്ധ ലഭിക്കാറുണ്ട്.
പലതും ചര്‍ച്ചയാവാറുമുണ്ട്. ബിഗ് ബോസിന് ശേഷം ചിലര്‍ തന്റെ ഫേസ്ബുക്ക് പൂട്ടിച്ചതോടെ ടിക് ടോകില്‍ അക്കൗണ്ട് എടുത്തതിനെ കുറിച്ചും അവിടെ ഉയരുന്ന തെറിവിളികളെ കുറിച്ചും തുറന്നുപറയുകയാണ് ജസ്ലയിപ്പോള്‍. ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയമായതിനാല്‍ അണ്ണന്‍ ആര്‍മിക്കാര്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ച സമയം കൂടെയായിരുന്നു.
പിന്നെന്നും നോക്കിയില്ല. ടിക് ടോക്കില്‍ തുരുതുരാ വീഡിയോസും ഇട്ടുവെന്ന് ജസ്ല പറയുന്നു. പല ഭാഗത്തുനിന്നും തെറി വിളികള്‍ ഉയര്‍ന്നു. മാപ്പിളപ്പാട്ട് ചെയ്യാന്‍ നീയാരാടി. തട്ടമിട്ട് പാട്ടു ചെയ്യുന്നോ? തട്ടമിടാതെ മാപ്പിളപ്പാട്ട് ചെയ്യുന്നോ. ടിക് ടോക്കിലും നീ വന്നോ? ഇവിടെ ആണുങ്ങളുണ്ട് ട്ടൊ എന്നൊക്കെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
എനിക്കൊന്നും മനസ്സിലായില്ല. തെറി വിളിയും. ലൈംഗീക ചുവയുള്ള ചാപ്പകുത്തലുകളും. ആദ്യമല്ലല്ലോ. അതൊന്നും പോരാഞ്ഞിട്ട് ഒരു ടിക് ടോക്കര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തെന്നും പറഞ്ഞ് അവന്റേയും എന്റെയും കല്യാണ വീഡിയോയും ഹണിമൂണും വരെ നടത്തി. എന്നാല്‍ താന്‍ അതൊന്നും മൈന്റ് ചെയ്തില്ലെന്നും ജസ്ല പറയുന്നു.
ടിക് ടോക്കിലൂടെ പ്രമുഖയായ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരിലുള്ള ധന്യ എന്ന 21 കാരിയെക്കുറിച്ചും ജസ്ല സൂചിപ്പിക്കുന്നുണ്ട്. തന്നെ പോലെ തന്നെ തെറിവിളി കേള്‍ക്കുന്നതും ടിക് ടോകില്‍ വലിയ തരംഗമുണ്ടാക്കിയതുമായ പെണ്‍കുട്ടിയാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട.
തനിക്കെതിരെ തെറിവിളികള്‍ ഉയരുന്ന സമയത്താണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട ശ്രദ്ധയില്‍പ്പെട്ടത്. ആ കുട്ടിക്കും നല്ല ഭീകരമായ തെറിവിളികള്‍ ഉണ്ടായിരുന്ന സമയം. സംഭവം തെറിവിളിക്കുന്നത് വിളിക്കുന്നവന്റെ അക്കൗണ്ട് റീച്ച് ആവാനാണ്. വേറൊന്നും അല്ല. പക്ഷെ പരിധിയില്‍ കവിഞ്ഞ അശ്ലീല തെറിവിളിക്ക് മോര്‍ഫിങ്ങുകളുമായിരുന്നു നിറയെയെന്നും ജസ്ല കൂട്ടിച്ചേര്‍ത്തു.
സ്ത്രീയെ ലിംഗം കൊണ്ട് നോക്കി കാണുന്നവരാണ് തെറി വിളിച്ചുകൊണ്ടിരിക്കുന്നതെന്നും തെറിവിളിച്ചാലും അസഭ്യം പറഞ്ഞാലും ചിത്രം വികൃതമാക്കിയാലും അക്രമിച്ചാലും മൂലക്കിരുന്ന് മോങ്ങി എല്ലാം നിര്‍ത്തി മാപ്പ് എന്ന് പറയുന്ന ചേച്ചിമാരുടെ കാലം നസീറിന്റെ ജയന്റെയും ഒക്കെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാ കാലത്തെ കഴിഞ്ഞുവെന്നും ജസ്ല വ്യക്തമാക്കി.
ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന അക്കൗണ്ടിലൂടെ അറിയപ്പെടുന്ന ധന്യ, പെണ്ണെന്ന പൊതുബോധത്തെ 1 മിനിട് വീഡിയോകളിലൂടെ പൊളിച്ചടുക്കിയ 21 കാരിയാണെന്നും പ്രതികരണ ശേഷിയുള്ളവളാണെന്നും ജസ്ല പറഞ്ഞു.