ലോക പ്രശസ്തി നേടിയ ആക്ഷന്‍ സ്റ്റാര്‍ ജാക്കി ചാനും പ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങി വന്ന് തന്റെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ പലരും തങ്ങളുടെ സ്വകാര്യത മറച്ചുവെച്ചാണ് ആത്മകഥ വെളിപ്പെടുത്താറുള്ളത്. പക്ഷെ ജാക്കിചാന്റെ വാക്കുകള്‍ കേട്ട് ഇന്ത്യന്‍ ആരാധകര്‍ കണ്ണുതുറിച്ചു.
ഡിസംബര്‍ നാലിന് പുറത്തുറങ്ങാനിരിക്കുന്ന ‘നെവര്‍ ഗ്രോ അപ്പ്’ എന്ന ആത്മകഥയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടുന്നത്. എല്ലാ രാത്രികളിലും സുന്ദരികളായ പെണ്‍കുട്ടികളോടോപ്പം കിടക്ക പങ്കിടുന്നതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ആനന്ദമെന്ന് ജാക്കി തുറന്നു പറയുന്നു.
പലപ്പോഴും കൂട്ടത്തില്‍ കിടക്കുന്ന സ്ത്രീകളുടെ പേരുപോലും അറിഞ്ഞിരുന്നില്ല . ആദ്യ പ്രണയകാലത്ത് കാമുകി വീട്ടില്‍ ഉണ്ടായിരിക്കുമ്പോള്‍ പോലും വീട്ടിലെത്തിയാലുടന്‍ ചൂതുകളിക്കാനും മദ്യപിക്കാനുമായി ഓടുമായിരുന്നു.അക്കാലത്ത് മദ്യപിച്ച് വണ്ടിയോടിച്ച് രാത്രിയില്‍ പോര്‍ഷെ കാറും പകല്‍ മെഴ്സിഡസ് എന്ന കണക്കില്‍ അപകടം ഉണ്ടാക്കുമായിരുന്നു.
നടിയായ ജോവാന് ലിന്നിനോട് തോന്നിയത് ഭ്രാന്തമായ ആവേശമായിരുന്നു. ജോവാന് ലിന് ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കുകയായിരുന്നു. 1982 ലായിരുന്നു വിവാഹം. വിവാഹശേഷവും ധാരാളം കാമുകിമാരുണ്ടായി.
Discussion about this post