‘ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി’ ഇത് നടി അഞ്ജലി അമീറിന്റെ വാക്കുകളാണ് ഇത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ തനിക്കും വേണമെന്ന് അഞ്ജലി പറയുന്നു.
പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി. എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോള്‍ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തില്‍ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തന്‍.ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ എനിക്കും വേണം, ജീവിതയാത്രയില്‍ എന്നെ കൂടെക്കൂട്ടാന്‍ ധൈര്യമുളളവരുണ്ടോ ആവോ?