കോഴിക്കോട്: മകന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച്
നടി സേതുലക്ഷ്മി. പത്ത് വര്‍ഷമായി മകന്‍ രോഗാവസ്ഥയിലാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടന്‍ മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ രക്ഷപ്പെടുകയുള്ളു. തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
‘അമ്മേ എനിക്ക് ജീവിക്കണമെന്നാഗ്രഹമുണ്ട്. മൂത്തകുട്ടിക്ക് 13 വയസേ ആയിട്ടുള്ളൂ. അവന് 18 വയസാകുന്നതുവരെയെങ്കിലും ജീവിക്കണം..’ എന്ന് മകന്‍ പറയുമ്പോള്‍ അമ്മയായ എനിക്ക് നിസഹായത മാത്രമേ ഉള്ളൂ. നിങ്ങള്‍ വിചാരിച്ചാലേ ഈ സങ്കടത്തിന് പരിഹാരമാകൂ. ഞാന്‍ കൂട്ടിയാല്‍ കൂടുന്നതല്ല ഈ തുക – നിറകണ്ണുകളോടെ സേതുലക്ഷിയമ്മ പറയുന്നു.
എന്റെ മകനേയും നിങ്ങള്‍ക്ക് അറിയാമെന്ന് കരുതുന്നു. അവന് ഇപ്പോള്‍ ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കിഡ്നി രണ്ടും പോയി കിടക്കുന്നു. പത്തുവര്‍ഷം കഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് എത്രയും പെട്ടെന്ന് കിഡ്നി മാറ്റി വെക്കണമെന്നാണ്. ഞാനെത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ടത് സാധിക്കുന്നില്ല. അവന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്ത കുട്ടിക്ക് പതിമൂന്ന് വയസ് രണ്ടാമത്തെ കുട്ടിക്ക് പന്ത്രണ്ട് വയസ്.
ബ്ലഡ് ഗ്രൂപ്പ് ഒ പോസിറ്റീവാണ്. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ഒരു സ്ത്രീയായ എനിക്ക് പരിമിതികളുണ്ട്. നിങ്ങളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവര്‍ കരഞ്ഞു പറയുന്നു.
ഫോൺ നമ്പർ 9567621177.
Discussion about this post