ബോളിവുഡ് ഹോട്ട് താരം രാഖി സാവന്ത് വിവാഹിതയാകുന്നു. താരം തന്നെയാണ് വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഡിസംബര്‍ 31നാണ് വിവാഹം. കോമഡി വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്. വരനും വധുവും വെര്‍ജിനാണെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തിയാണ് രാഖിയും ദീപകും വിവാഹ ക്ഷണക്കത്ത് പങ്കുവച്ചിരിക്കുന്നത്.
വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും വെര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് സര്‍ട്ടിഫിക്കറ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ ദീപകിന്റെ കാമുകിമാരെന്ന് അവകാശപ്പെടുന്ന ചിലരുടെ വീഡിയോകളും രാഖി പങ്കുവച്ചിട്ടുണ്ട്. തങ്ങളെ വിവാഹം കഴിക്കാമെന്ന് ദീപക് നല്കിയ ഉറപ്പു മറന്നാണ് അയാള്‍ രാഖിയെ വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് കാമുകിമാരുടെ വീഡിയോ.
അതിനും രാഖി കൃത്യമായ മറുപടി നല്‍കുന്നുണ്ട്. കഴിഞ്ഞത് കഴിഞ്ഞു, അതെല്ലാം വെറും തമാശയായി കരുതണം എന്നാണ് താരത്തിന്റെ മറുപടി. ഒരു വിവാഹ റിയാലിറ്റി ഷോ നടത്തി വരനെ തെരഞ്ഞെടുത്ത താരമാണ് രാഖി. എന്നാല്‍, പിന്നീട് അയാളെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് താരം പിന്മാറിയിരുന്നു. ഇക്കുറിയും അത്തരമൊരു പ്രചരണ തന്ത്രമാണോ രാഖിയുടേതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
Discussion about this post