ടിക് ടോക്കില്‍ അടക്കം വരുന്ന വീഡിയോകളെ ട്രോളി യുട്യൂബിലൂടെ കണ്ണടച്ച് തുറക്കും മുമ്പ് ശ്രദ്ധേയനായി മാറിയ ആളാണ് അര്ജ്ജുന്. അര്‍ജ്ജുന്റെ ട്രോള്‍ വീഡിയോകള്ക്കെളെല്ലാം സമൂഹമാധ്യമങ്ങളില്‍ വന്കൈയ്യടിയാണ് നേടിയത്. യൂട്യൂബില്‍ അതിവേഗം ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും കടന്നാണ് അര്ജുന് മുന്നേറുന്നത്.
പലപ്പോഴും അര്‍ജുന്റെ കൂടുതല്‍ ട്രോളും ഏറ്റുവാങ്ങിയത് അമ്പിളി എന്ന ടിക് ടോക്കറായിരുന്നു. പരപസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇരുവരും വീഡിയോ ചെയ്തു. ഇപ്പോള്‍ ഇരുവരും ഒന്നിച്ച് ഒരു വീഡിയോയില്‍ എത്തിയിരിക്കുകയാണ്. ലൈറ്റ് ആന്‍ഡ് ലൈഫ് എന്ന യുട്യൂബ് ചാനലാണ് ഇരുവരെയും ഒന്നിപ്പിച്ചിരിക്കുന്നത്.
തൃശൂരില്‍ നിന്ന് ആലപ്പുഴയിലെത്തിയാണ് അമ്പിളി അര്‍ജുനെ കണ്ടത്. 150 കിലോമീറ്ററോളം സഞ്ചരിച്ചാണ് അര്‍ജുനെ കാണാനായി അമ്പിളി ആലപ്പുഴയിലെ മുഹമ്മയിലെത്തിയത്. അമ്പിളിയെ കണ്ടതില്‍ തനിക്ക് ഒത്തിരി സന്തോഷം ഉണ്ടെന്ന് അര്ജുന് പറഞ്ഞു.
ഇരുവരും കെട്ടിപ്പിടിച്ചു. പരസ്പരം സംസാരിച്ചു. ഒരുപാട് വിശേഷങ്ങള്‍ പങ്കുവെച്ചു. അമ്പിളി പാവമാണെന്നും എല്ലാ വീഡിയോയിലും സാഡ് ആയി ചെയ്യുന്നത് കണ്ടപ്പോഴാണ് താന്‍ ഒരു വീഡിയോ ചെയ്തതെന്നും അര്ജുന് പറഞ്ഞു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അര്ജുന് അമ്പിളിയോട് പറഞ്ഞു.
എങ്ങനെയെങ്കിലും സിനിമയില്‍ എത്തുക, അതാണ് തന്റെ ആഗ്രഹമെന്ന് അമ്പിളി അര്‍ജുനോട് പറഞ്ഞു. അതൊക്കെ നടക്കുമെന്നും ടിക് ടോക് നല്ലൊരു പ്ലാറ്റ്ഫോം ആണെന്നും അര്ജുന് മറുപടി പറഞ്ഞു. മുത്തുമണി എന്നുള്ള വിളിയെക്കുറിച്ചും അര്ജുന് അമ്പിളിയോട് ചോദിച്ചു.
മുത്തുമണി തന്റെയൊരു പ്രണയമായിരുന്നു. അതിപ്പോഴില്ലെന്നും വിട്ടുപോയെന്നും അമ്പിളി പറഞ്ഞു. മുത്തുമണിയെന്ന പേര് ഇപ്പോള്‍ ഫേമസ് ആയി മാറിയിരിക്കുകയാണെന്നും സന്തോഷമുണ്ടെന്നും അമ്പിളി കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇരുവരുടെയും കണ്ടുമുട്ടല്‍ സോഷ്യല്‍മീഡിയയിലും ആഘോഷമായിരിക്കുകയാണ്.
Discussion about this post