അടുത്തിടെ നടന്ന വലിയൊരു താര വിവാഹമായിരുന്നു ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങിന്റെയും. മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കിയ വിവാഹത്തിനും വിരുന്നിനും ശേഷം രണ്‍വീര്‍ സിങ് തന്റെ പ്രണയത്തെപ്പറ്റി മനസു തുറക്കുന്നു.
‘എനിക്കറിയാമായിരുന്നു അവളെയാണ് ഞാന്‍ വിവാഹം കഴിക്കുകയെന്ന്. ദീപികയായിരിക്കണം എന്റെ കുഞ്ഞുങ്ങളുടെ അമ്മയെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവാഹത്തെക്കുറിച്ച് വളരെ ഗൗരവമായാണ് ചിന്തിച്ചിരുന്നത്. ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അവളോട് പറഞ്ഞു, നീ സമ്മതമെന്നു പറയുന്ന നിമിഷം നമ്മള് വിവാഹിതരാകുമെന്ന്’രണ്‍വീര്‍ ചിരിച്ചുകൊണ്ട് പറയുന്നു.
‘അവള് എന്താണോ ആഗ്രഹിക്കുന്നത്, അതെനിക്ക് അവള്‍ക്ക് നല്‍കണം. അതാണ് ഉത്തമ ഭര്‍ത്താവ് ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. അവള് ആഗ്രഹിച്ചതുപോലെയാണ് വിവാഹം നടന്നത്. മനോഹരമായി വിവാഹ വേദി ഒരുക്കി. എല്ലാ അര്‍ഥത്തിലും അത്തരമൊരു വിവാഹത്തിന് ദീപിക അര്‍ഹയാണ്. ദീപകയുടെ സന്തോഷമാണ് എന്റെയും സന്തോഷം രണ്‍വീര്‍’ കൂട്ടിച്ചേര്‍ത്തു.
Discussion about this post