ലോകമെമ്പാടും തരംഗമായ ‘ബെല്ല ചാവോ’ വീണയില്‍ വായിച്ച് മഞ്ജു വാര്യര്‍

മണിഹെയ്‌സ്റ്റ് എന്ന വെബ് സീരീസിലൂടെ ലോകമെമ്പാടും തരംഗമായ ഗാനമാണ് ‘ബെല്ല ചാവോ’. ഇപ്പോഴിതാ ഈ ഗാനം വീണയില്‍ വായിച്ചിരിക്കുകയാണ് മലയാളത്തെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. താരം തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് അഭിനന്ദനവുമായി താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഭാവന, ഗീതു മോഹന്‍ദാസ്, അനുശ്രീ, പ്രിയാമണി, രമേശ് പിഷാരടി, നീരജ് മാധവ്, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് അഭിനന്ദിച്ചത്. ‘കോലോത്തെ തമ്പുരാട്ടിയോടാ പ്രൊഫസ്സറെ’ എന്നായിരുന്നു രമേഷ് പിഷാരടി നല്‍കിയ കമന്റ്. വണ്ടര്‍ വുമണ്‍ എന്നാണ് ഗായത്രി സുരേഷ് വിളിച്ചത്.

ലോകമെമ്പാടും തരംഗമായ ‘ബെല്ല ചാവോ’ ഗാനം രണ്ടാം ലോകമഹായുദ്ധ കാലത്ത് ഇറ്റലിയിലെ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു. നാസി പടയാളികളുടെ കടന്നുകയറ്റത്തെ ചെറുക്കുന്ന പോരാളികളുടെ ഊര്‍ജ്ജമായിരുന്നു ഈ ഗാനം.

Exit mobile version