കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ ഒന്നാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. പല മേഖലകളും ലോക്ക് ഡൗണില്‍ തകിടം മറിഞ്ഞിരിക്കുകയാണ്. അതില്‍ ഏറ്റവും അധികം ദുരിതത്തിലായതാകട്ടെ ഒരു വിഭാഗം കലാകാരന്മാരാണ്. വൈറസ് വ്യാപനത്തിലും ലോക്ക് ഡൗണിലും മറ്റും സ്‌റ്റേജ് ഷോകള്‍ നിലച്ചതോടെ ലോകമെങ്ങും വിനോദ വ്യവസായത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്.
ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള സംഗീത കലാകാരന്മാരെ അണിനിരത്തി രൂപം കൊടുത്ത പഞ്ചാരി എന്ന പുതിയ ബാന്‍ഡിന് അവരുടെ ഉദ്ഘാടന പരിപാടി ഉള്‍പ്പെടെ നിരവധി ഷോകളാണ് റദ്ദാക്കേണ്ടി വന്നത്. എങ്കിലും ഈ പ്രതികൂല സാഹചര്യത്തിലും, ലോക് ഡൗണിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പുതിയ സാധ്യതകള്‍ കണ്ടെത്തി, സംഗീതപ്രേമികള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുകയാണ് പഞ്ചാരി.
പിന്നണി ഗായകരായ അരവിന്ദ് വേണുഗോപാല്‍, ഷബീര്‍ അലി, സംഗീത് രാജഗോപാല്‍, ബിന്ദു അനിരുദ്ധന്‍, ശ്വേത അശോക് , കീബോര്‍ഡ് വിദഗ്ധന്‍ റാല്‍ഫിന്‍ സ്റ്റീഫന്‍ എന്നിവരുടെ കവര്‍ വേര്‍ഷനുകള്‍ യു ട്യൂബ് പ്രേക്ഷകര്‍ക്കിടയില്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. കാപ്രിസ് മീഡിയ ഹബ്ബിന്റെ ബാനറില്‍, ജോസഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ യുവതലമുറയുടെ ഹരമായി മാറിയ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജിന്റെ നേതൃത്വത്തിലാണ് പഞ്ചാരി നടത്തുന്നത്.
പ്രവാസിയും സംഗീതപ്രേമിയുമായ ജിത്തു മോഹന്‍ദാസിന്റെയും, സുഹൃത്തായ ജീവന്‍ ആര്‍ മേനോന്റെയും നേതൃത്വത്തിലാണ് പഞ്ചാരിയുടെ പ്രവര്‍ത്തനം. കീബോര്‍ഡ് മാന്ത്രികന്‍ റാല്‍ഫിന്‍ സ്റ്റീഫന്‍ നയിക്കുന്ന സംഘത്തില്‍ അഭിജിത് ,ജസ്റ്റിന്‍,കിച്ചു, ഷിബി എന്നിവര്‍ അണിനിരക്കുന്നുണ്ട്. പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീത ശൈലികളെ കൂട്ടിയിണക്കിയ സംഗീതാനുഭവമാണ് പഞ്ചാരി ആസ്വാദകര്‍ക്കായി ഒരുക്കുന്നത്. ലോകമെങ്ങുമുള്ള സംഗീതാസ്വാദകര്‍ പഞ്ചാരിയെ ഈ ലോക് ഡൗണ്‍ കാലത്തു തന്നെ നെഞ്ചിലേറ്റി കഴിഞ്ഞു.
Discussion about this post