‘ഏറ്റവും സുരക്ഷിതമായ, സന്തോഷകരമായ സ്ഥലം’; അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിത്താര കൃഷ്ണകുമാര്‍

ചിത്രയ്ക്കും സുജാതയ്ക്കും ശേഷം മലയാളികള്‍ ഞങ്ങളുടെ സ്വന്തം എന്ന് പറഞ്ഞ് ചേര്‍ത്തു പിടിച്ച ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയ ഗായിക കൂടിയാണ് സിത്താര. ഗായികയ്ക്ക് പുറമെ നല്ലൊരു നര്‍ത്തകിയും കൂടിയാണ് താരം. ഇപ്പോഴിതാ താരം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് വൈറലായിരിക്കുന്നത്.

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായ, സന്തോഷകരമായ സ്ഥലം എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Exit mobile version