കൊച്ചി: പ്രേക്ഷക ഹൃദയം കീഴടക്കിയ മിമിക്രി താരവും നടനുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 നായിരുന്നു 54ാം വയസില്‍ അബി അപ്രതീക്ഷിതമായി വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിസ്തയിലിരിക്കെ തന്റെ 54ാം വയസില്‍ അബി ജീവിതത്തില്‍ നിന്ന് യാത്രയായി.
ഹബീബ് അഹമ്മദ് എന്ന അബി അമ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മിമിക്രിയിലൂടെ കലാജീവിതം ആരംഭിച്ച അബി സിനിമയിലും ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ആമിനാ താത്തയായും അമിതാഭ് ബച്ചനുമൊക്കെയായി വേദിയിലെത്തിയ അബി ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ മായാത്ത ഓര്‍മ്മയായി ആവശേഷിക്കുന്നു.
Discussion about this post