പ്രാണ എന്ന ചിത്രത്തിലൂടെ മൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ച് വരവിന് ഒരുങ്ങുകയാണ് നിത്യാമേനോന്. വലിയ സന്തോഷത്തിനിടയില്‍ തന്നെ വേദനിപ്പിച്ച ഗോസിപ്പുകളെപ്പറ്റി മനസു തുറക്കുകയാണ് പ്രിയതാരം നിത്യാമേനോന്. ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ലെങ്കിലും അത് തന്നില്‍ വലിയ വേദനയുണ്ടാക്കിയെന്ന് താരം പറയുന്നു.
ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല, എന്നുകരുതി അവ മനസിലുണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാവാറില്ല. ആദ്യപ്രണയം വളരെ സീരിയസ്സായിരുന്നു, പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി പുരുഷന്‍മ്മാരോട് പോലും വെറുപ്പായിരുന്നുവെന്ന് താരം പറയുന്നു.
അതിന് ശേഷം പിന്നീട് പ്രണയ ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു. തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ കാരണം താനാണെന്ന് ഗോസിപ്പ് വന്നെന്നും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച സിനിമ ആ സമയത്ത് റിലീസ് ചെയ്തതാകാം അതിന് കാരണമെന്നും, എങ്കിലും അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും താരം പറയുന്നു.
Discussion about this post