‘അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല, ഇനിയും ആവര്‍ത്തിച്ചാല്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെടും’; അശ്ലീല ചിത്രം അയച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് അനുമോള്‍
തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച് തന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി അനുമോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്. ഒരാള്‍ പല അക്കൗണ്ടുകളില്‍ നിന്നുമായി സ്വകാര്യ അവയവത്തിന്റെ വീഡിയോ തനിക്ക് അയക്കുന്നുണ്ട്. ഇയാളെ ബ്ലോക്ക് ചെയ്ത് മടുത്തെന്നാണ് താരം കുറിച്ചത്.
ഇനിയും ഇതുപോലെ ആവര്‍ത്തിച്ചാല്‍ സൈബര്‍ സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് താരം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ അയക്കുമ്പോള്‍ അറപ്പല്ലാതെ മറ്റു വികാരങ്ങള്‍ ഒന്നും തന്നെ തോന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
നടി സ്രിന്ദയും സോഷ്യല്‍മീഡിയയില്‍ താന്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് വരുന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. .എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാല്‍ ഇത്തരം അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ലെന്നുമാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സാധാരണയായി താന്‍ ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ മുഖമുള്ള പ്രൊഫൈലില്‍ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്. ഇത് സഹിക്കാന്‍ പറ്റില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നാണ് താരപം കുറിച്ചത്. ഇതിനൊപ്പം തന്നെ ശല്യപ്പെടുത്തുന്ന പ്രൊഫൈല്‍ ഐഡിയും താരം പങ്കുവെച്ചിട്ടുണ്ട്
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy. I Agree
Discussion about this post