BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഞാനും ചേട്ടനും അപ്പച്ചനും നന്നായി ഭക്ഷണം കഴിച്ചാല്‍ അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം’; റോഷന്‍ ആന്‍ഡ്രൂസ്

Anitha P by Anitha P
May 10, 2020
in Entertainment
0
‘ഞാനും ചേട്ടനും അപ്പച്ചനും നന്നായി ഭക്ഷണം കഴിച്ചാല്‍ അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം’; റോഷന്‍ ആന്‍ഡ്രൂസ്
66
VIEWS
Share on FacebookShare on Whatsapp

ലോകമാതൃദിനമായ ഇന്ന് അമ്മയെ കുറിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഞാനും ചേട്ടനും അപ്പച്ചനും നന്നായി ഭക്ഷണം കഴിച്ചാല്‍ അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ദാരിദ്ര്യത്തിന്റെ നാളുകളില്‍ വീട്ടിലുണ്ടായ തേങ്ങയെല്ലാം അമ്മ സ്വരുക്കൂട്ടി വില്‍ക്കാന്‍ കാത്തിരിക്കുന്നതാണ് ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്ന ഓര്‍മ്മ എന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. ‘ഇവിടം സ്വര്‍ഗമാണ്’ എന്ന ചിത്രത്തില്‍ അച്ഛന്റെയും അമ്മയുടെയും ജീവിതമാണ് പറഞ്ഞതെന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അമ്മയായിരുന്നു എന്റെ ശക്തി. അമ്മയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ കയറിവരുന്ന ഒന്നുണ്ട്. ലോകത്തെ എല്ലാ അമ്മമാരും പറയുന്ന ഒരു വാചകം. ‘നീ കഴിച്ചോ, ഇന്ന് എന്താ ഉണ്ടാക്കേണ്ടത്, കഴിക്കാതെ കിടന്ന് ഉറങ്ങല്ലേ’എന്റെ ജീവിതത്തില്‍ ഇത് ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് അമ്മയില്‍നിന്നാണ്. ഞാനും ചേട്ടനും അപ്പച്ചനും നന്നായി ഭക്ഷണം കഴിച്ചാല്‍ അതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സന്തോഷം. സ്‌നേഹംകൊണ്ട് ഞങ്ങള്‍ക്കു ചുറ്റും കരുതലൊരുക്കിയിരുന്നു എപ്പോഴും അമ്മ. ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നുപോയ കുടുംബമാണ് ഞങ്ങളുടേത്. അമ്മ ജനിച്ചതും വളര്‍ന്നതും അറിയപ്പെടുന്ന കുടുംബത്തിലായിരുന്നു.ഏഴു മക്കളില്‍ മൂത്ത മകളായിരുന്നു ബേണിയെന്ന എന്റെ അമ്മ. അപ്പച്ചന്‍ ആന്‍ഡ്രൂസ്. പ്രണയമാണ് ഇരുവരെയും ഒരുമിപ്പിച്ചത്.

അമ്മച്ചിയുടെ കുടുംബത്തിന് സമാനമായ സാഹചര്യങ്ങളില്‍തന്നെയാണ് അപ്പച്ചനും വളര്‍ന്നുവന്നത്. ആവശ്യത്തിന് സ്വത്തും കൃഷിയുമൊക്കെയുണ്ടായിരുന്നു. പക്ഷേ, അപ്പച്ചന്റെ ബിസിനസും വര്‍ക്‌ഷോപ്പുമൊക്കെ മുടങ്ങുകയും നഷ്ടമാവുകയും ചെയ്തു. ‘ഇവിടം സ്വര്‍ഗമാണ്’ സിനിമയില്‍ ആ ജീവിതമാണ് പറയുന്നത്. അപ്പച്ചന്റെ ബിസിനസൊക്കെ തകര്‍ന്നതോടെ ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു. എന്റെ മനസ്സില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒരു ഓര്‍മയുണ്ട്. വീട്ടിലുണ്ടായ തേങ്ങയെല്ലാം അമ്മ സ്വരുക്കൂട്ടി വില്‍ക്കാന്‍ കാത്തിരിക്കുന്നത്. പണം കിട്ടിയിട്ട് വേണം അരിയും സാധനങ്ങളുമൊക്കെ വാങ്ങാന്‍.ഞാനും ചേട്ടനും അന്ന് പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ജോലി ചെയ്യാവുന്ന പ്രായമായിട്ടില്ല. ദിവസവും ഞങ്ങള്‍ നല്ലതുപോലെ എക്‌സര്‍സൈസൊക്കെ ചെയ്യും, അത്‌കൊണ്ടുതന്നെ നന്നായിട്ട് ഭക്ഷണം കഴിക്കും. ഒരു ദിവസം ഞാനും അപ്പച്ചനും ചേട്ടനും ചോറ് കഴിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് വീണ്ടും ചോറ് വേണം, അകത്ത് ഞാന്‍ ചെന്നുനോക്കുമ്പോള്‍ കലം കാലിയാണ്. അവസാനത്തെ വറ്റുപോലും ഞങ്ങള്‍ക്ക് വിളമ്പിയിട്ട്, വിശന്നിരിക്കുകയാണ് അമ്മ. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ദൈവം ഒരുപാട് അനുഗ്രഹിച്ചു, കുഴപ്പമില്ലാതെ ജീവിക്കാനുള്ള അവസരവും നല്‍കി. പക്ഷേ, ആ നിമിഷം മനസ്സിലുണ്ട് ഇപ്പോഴും ഒരു മുറിവായി.

ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍. കാരണം, എനിക്ക് അപ്പച്ഛനെയും അമ്മച്ചിയെയും അവര്‍ക്ക് സംതൃപ്തി നല്‍കുന്ന രീതിയില്‍ നോക്കാന്‍ സാധിച്ചു. ചില ബന്ധുക്കളൊക്കെ ചോദിക്കാറുണ്ട്.അപ്പച്ഛനും അമ്മച്ചിയും നിങ്ങള്‍ക്ക് എന്ത് നേടിത്തന്നു, സ്വത്തുക്കളോ ബാങ്ക് ബാലന്‍സോ ഒന്നും നല്‍കിയില്ലല്ലോ എന്ന്. അവര്‍ക്ക് ഞാന്‍ നല്‍കിയ മറുപടി: എന്റെ അച്ഛനും അമ്മയും ഞങ്ങള്‍ക്കുതന്ന ഏറ്റവും വലിയ നിധി ഞങ്ങള്‍ക്ക് നല്‍കിയ ഫ്രീഡമാണ്. എന്തും ചെയ്യാനുള്ള ഫ്രീഡം. വിദ്യാഭ്യാസം നല്‍കി, സ്‌നേഹിച്ചു, ഞങ്ങളെ നല്ലതുപോലെ നോക്കി. ഇതില്‍ കൂടുതല്‍ എന്താണ് അവര്‍ ചെയ്യേണ്ടത്. എന്നെ സംബന്ധിച്ച് അച്ഛനും അമ്മയും എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങളെ അമ്മച്ചി തല്ലിയിട്ടില്ല, അപൂര്‍വമായിട്ടാണെങ്കിലും തല്ലിയിട്ടുള്ളത് വേദനിപ്പിക്കാതെയുള്ള ഒരു തല്ലലുണ്ടല്ലോ, പേടിപ്പെടുത്താനുള്ള തല്ലല്‍.

അമ്മേന്ന് വിളിച്ചിട്ട്, മുതുകത്ത് രണ്ട് തടവും തടവിയിട്ട് ഒരു ഉമ്മയും കൊടുത്താല്‍ അമ്മേടെ എല്ലാ വിഷമവും മാറും. അമ്മ നന്നായിട്ട് പാചകം ചെയ്യുമായിരുന്നു. അമ്മയുടെ പാചകത്തെപ്പറ്റി, സിനിമയിലെ സുഹൃത്തുക്കള്‍ക്കൊക്കെ അറിയാം. സ്‌നേഹിതനായ ഒരു നടന്‍ അമ്മയോട് പാചകത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാന്‍ വരെ പറഞ്ഞിട്ടുണ്ട്, അമ്മ അതെല്ലാം കേട്ട് ചിരിക്കും. അമ്മ എന്നും ഒരു അനുഭവംതന്നെയാണ്, ഓര്‍മയാണ്. അച്ഛന്റെ മരണവും ചേട്ടന്റെ മരണവും ഒരുപക്ഷേ, പ്രതീക്ഷിച്ചതായിരുന്നുവെന്ന് പറയാം, രണ്ടുപേരും രോഗബാധിതരായിരുന്നു. അമ്മയുടെ അങ്ങനെയായിരുന്നില്ല. പെട്ടെന്നൊരു പോക്കായിരുന്നു. കായംകുളം കൊച്ചുണ്ണി റിലീസാകുന്നതിന് ഒരു മാസം മുമ്പാണ് അമ്മ ഞങ്ങളെ വിട്ടുപോകുന്നത്. ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവമാണ് ഇന്നും അത്.

അമ്മയില്ലാണ്ടായപ്പോഴാണ് അമ്മയുടെ വില എന്താണെന്ന് ഞാന്‍ കൂടുതല്‍ മനസ്സിലാക്കുന്നത്. അമ്മയുള്ളപ്പോഴും മനസ്സിലാക്കിയിട്ടുണ്ടെങ്കിലും, അത് ഇല്ലാതാകുമ്പോഴാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ അറിയുന്നത്. എല്ലാ ദിവസവും പള്ളിയില്‍ പോവുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ശീലമുണ്ടായിരുന്നു അമ്മച്ചിക്ക്. അമ്മച്ചിയുടെ പ്രാര്‍ഥനയുടെ ഫലമായിരിക്കും, ജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. അമ്മയെന്റെ ശക്തിതന്നെയായിരുന്നു. എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ആശ്വാസം ലഭിക്കാന്‍ അമ്മയുടെ അടുത്ത് ഒരു അഞ്ച് മിനിറ്റിരുന്നാല്‍ മതിയായിരുന്നു.പലരും ഇന്ന് സ്വന്തം അച്ഛനെയും അമ്മയെയും തിരിഞ്ഞുനോക്കാതെ മറ്റുപല കാര്യങ്ങള്‍ക്കുവേണ്ടി മാറുന്നത് കാണുമ്പോള്‍ വേദനയാണ്. ലോകത്ത് എനിക്ക് ഏറ്റവും ശത്രുത തോന്നുന്ന വ്യക്തികള്‍ ആരാന്ന് ചോദിച്ചാല്‍ അച്ഛനെയും അമ്മയെയും നോക്കാത്തവരാണ്. അവര്‍ എന്റെ സുഹൃദ്‌വലയത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഞാന്‍ മനഃപൂര്‍വം ശ്രമിക്കാറുണ്ട്. കാരണം,അപ്പനമ്മമാരാണ് ലോകത്തെ ഏറ്റവും വലിയ നിധിയെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

Tags: mother's dayRoshan Andrews

Related Posts

നിങ്ങളുടെ അനുഗ്രഹം വേണം! മാതൃദിനത്തിൽ പെൺകുഞ്ഞിനെ ദത്തെടുത്ത വിശേഷം പങ്കിട്ട് നടി അഭിരാമി; ആശംസകളുമായി സോഷ്യൽമീഡിയ
Entertainment

നിങ്ങളുടെ അനുഗ്രഹം വേണം! മാതൃദിനത്തിൽ പെൺകുഞ്ഞിനെ ദത്തെടുത്ത വിശേഷം പങ്കിട്ട് നടി അഭിരാമി; ആശംസകളുമായി സോഷ്യൽമീഡിയ

May 15, 2023
60
റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്; നായകൻ ഷാഹിദ് കപൂർ
Entertainment

റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്; നായകൻ ഷാഹിദ് കപൂർ

August 6, 2022
20
‘പ്രതി പൂവന്‍കോഴി’ഹിന്ദിയിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍
Entertainment

‘പ്രതി പൂവന്‍കോഴി’ഹിന്ദിയിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

October 9, 2020
59
കലാകാരനെ ആർക്കും വിലക്കാനാകില്ല; തന്റെ സിനിമയിൽ ആവശ്യമുള്ളവരെ താൻ അഭിനയിപ്പിക്കും: റോഷൻ ആൻഡ്രൂസ്
Entertainment

കലാകാരനെ ആർക്കും വിലക്കാനാകില്ല; തന്റെ സിനിമയിൽ ആവശ്യമുള്ളവരെ താൻ അഭിനയിപ്പിക്കും: റോഷൻ ആൻഡ്രൂസ്

February 23, 2020
45
‘ആന്റപ്പനല്ലടാ ആണപ്പനാടാ ഞാന്‍’; ‘പ്രതി പൂവന്‍ കോഴി’യുടെ മാസ് ടീസര്‍ പുറത്തുവിട്ട് അണിറപ്രവര്‍ത്തകര്‍
Entertainment

‘ആന്റപ്പനല്ലടാ ആണപ്പനാടാ ഞാന്‍’; ‘പ്രതി പൂവന്‍ കോഴി’യുടെ മാസ് ടീസര്‍ പുറത്തുവിട്ട് അണിറപ്രവര്‍ത്തകര്‍

December 30, 2019
47
‘അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’; ‘ആന്റപ്പനെ’ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്
Entertainment

‘അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’; ‘ആന്റപ്പനെ’ കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

December 22, 2019
38
Load More
Next Post
പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു; ഉത്തര്‍പ്രദേശില്‍ ഇത് ആദ്യം

പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു; ഉത്തര്‍പ്രദേശില്‍ ഇത് ആദ്യം

ജാഗ്രത, മൊബൈലില്‍ മന്ത്രിമാരുടെ ഇ മെയില്‍ കുറിപ്പ് കണ്ടാല്‍ പ്രതികരിക്കരുത്, പണം തട്ടുന്ന സംഘം പിന്നിലെന്ന് പോലീസ്, മുന്നറിയിപ്പ്

ജാഗ്രത, മൊബൈലില്‍ മന്ത്രിമാരുടെ ഇ മെയില്‍ കുറിപ്പ് കണ്ടാല്‍ പ്രതികരിക്കരുത്, പണം തട്ടുന്ന സംഘം പിന്നിലെന്ന് പോലീസ്, മുന്നറിയിപ്പ്

കൊവിഡ് കെയർ സെന്ററിനായി കണ്ടെത്തിയ കെട്ടിടം ഏറ്റെടുത്ത് നൽകിയില്ല; ചെങ്ങന്നൂരിൽ വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ; തഹസിൽദാർക്ക് സ്ഥലംമാറ്റം

കൊവിഡ് കെയർ സെന്ററിനായി കണ്ടെത്തിയ കെട്ടിടം ഏറ്റെടുത്ത് നൽകിയില്ല; ചെങ്ങന്നൂരിൽ വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ; തഹസിൽദാർക്ക് സ്ഥലംമാറ്റം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

20 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

15 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

22 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

24 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version