വിശപ്പ് എന്നൊരു രോഗമുണ്ട്, അതിന് വാക്‌സിന്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ’ ഇത് തമിഴ് താരം വിജയ് സേതുപതിയുടെ വാക്കുകളാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. കൊവിഡ് ഭീതിയുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് താരത്തിന്റെ ട്വീറ്റ്.
വിശപ്പും ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നുമാണ് സേതുപതി ട്വീറ്റ് ചെയ്തത് ലോക്ക് ഡൗണില്‍ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സേതുപതിയുടെ പ്രതികരണം. ‘വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്‌സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്റെ ദൈവമേ’- ട്വീറ്റില്‍ പറയുന്നു. സംഭവത്തില്‍ താരത്തിനെ പിന്തുണച്ചും എതിര്‍ത്തും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.
വിശപ്പ് എന്നൊന്നില്ലായിരുന്നെങ്കില്‍ ലോകം തന്നെ ഉണ്ടാകുമായിരുന്നില്ല.. ഈ വിശപ്പാണ് ഒരുവനെ കഷ്ടപ്പെട്ട് അധ്വാനിക്കാന് പ്രേരിപ്പിക്കുന്നതും മറ്റുള്ളവരോട് അനുകമ്പ കാണിപ്പിക്കുന്നതും. വിശപ്പില്ലാതായാല്‍ ലോകം തന്നെ നശിക്കും സംവിധായകന്‍ ജി മോഹന്‍ മറുപടിയായി കുറിക്കുകയും ചെയ്തു.
Discussion about this post