മലയാളികളുടെ വീട്ടകങ്ങളിലെ പ്രിയങ്കരിയായ നടി അർച്ചന സുശീലനാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചകളിൽ നിറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ അർച്ചന പങ്കുവെച്ചൊരു വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിരിക്കുന്നത്.
ലോക്ക് ഡൗൺ കാലമായതിനാൽ തന്നെ ഷൂട്ടിങ്ങോ മറ്റ് തിരക്കുകളോ ഒന്നുമില്ലാത്ത നടി വീട്ടിൽ തന്നെ സമയം ചെലവഴിക്കുകയാണ്. ഇതോടൊപ്പം ചെറിയ രീതിയിൽ പാചക പരീക്ഷണങ്ങളും നടി നടത്തുന്നുണ്ട്. അത്തരത്തിലൊരു പാചക പരീക്ഷണം അച്ഛനും അച്ഛനും അമ്മയ്ക്കും സമ്മാനിച്ച ശേഷം അവർ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ അർച്ചന സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. ഈ വീഡിയോ പങ്കുവച്ച നടിയ്ക്ക് നേരെയാണ് ഇപ്പോൾ വിമർശനം ഉയർന്നിരിക്കുന്നത്.
‘നന്ദിയുണ്ട് ദൈവമേ, ഞാൻ ഉണ്ടാക്കിയത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായി’ എന്ന് ക്യാപ്ഷൻ കൊടുത്ത് അർച്ചന പോസ്റ്റ് ചെയ്ത വീഡിയോയിൽ വീട്ടിലെ സഹായിയായി നിൽക്കുന്ന പെൺകുട്ടി ഇതൊക്കെ കണ്ട് നിസാഹയതോടെ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടവരാണ് വിമർശനം ഉന്നയിക്കുന്നത്. നടിയോട് ഈ സെർവന്റിന്റെ മുഖം കാണുമ്പോൾ പാവം തോന്നുന്നുണ്ടെന്നും അവർക്ക് കൂടി കഴിക്കാൻ എന്തെങ്കിലും കൊടുത്തുകൂടേ എന്നുമൊക്കെയാണ് ആളുകൾ ചോദിക്കുന്നത്. അർച്ചനയുടെ കുക്കിങ്ങിനെ പുകഴ്ത്തുന്നതിനൊപ്പം കൂടുതൽപേരും ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിക്കുന്നുണ്ട്.
Discussion about this post