ലോക സിനിമയിൽ തന്നെ ഡ്യൂപ്പിനെ ഉപയോഗിക്കാതെ ഇത്രയേറെ സാഹസികമായ സ്റ്റണ്ടുകൾ ചെയ്ത് അമ്പരപ്പിക്കുന്ന അപൂർവ്വം താരങ്ങളിൽ മുൻനിരയിലാണ് ഹോളിവുഡ് നടൻ ടോം ക്രൂയിസ്. അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളിലും സാഹസികത നിറഞ്ഞ ഫൈറ്റുകളും സ്റ്റണ്ട് സ്വീക്വൻസുകളും ടോം ക്രൂയിസ് തന്നെയാണ് ചെയ്യാറുള്ളത്. ഡ്യൂപിനെ അദ്ദേഹം ആവശ്യപ്പെടാറില്ലെന്നത് ആരാധകർക്കും ഏറെ ആവേശം നൽകാറുള്ളതാണ്.
ഇപ്പോഴിതാ സ്‌പേസ് എക്‌സിന്റെ സിഇഒ ഇലോൺ മസ്‌കുമായി ചേർന്ന് പുതിയൊരു സിനിമ ചെയ്യാൻ ഒരുങ്ങുകയാണ് ടോം. ഇത് ബഹിരാകാശത്ത് ചിത്രീകരിക്കാനാണ് താരത്തിന്റെ ആഗ്രഹമെന്നും അതിന്റെ നടപടികൾ അവസാന ഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബഹിരാകാശത്തെ ഷൂട്ടിങിനായി നാസയുമായി നടത്തിയ ചർച്ചകൾ ഫലം കണ്ടതായിട്ടാണ് വിവരം. ചിത്രീകരണത്തിനായി നാസ സമ്മതം മൂളിയതായി നാസയുടെ തലവൻ ജിം ബ്രൈഡൻസ്റ്റീൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആക്ഷൻ അഡ്വവെഞ്ചർ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന സിനിമയുടെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആദ്യമായിട്ടാണ് ബഹിരാകാശത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിനായി അവസരമൊരുക്കുന്നത്. ആരെല്ലാം സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാണ് ചിത്രീകരണമെന്നുമുള്ള വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തെത്തിയിട്ടില്ല.
NASA is excited to work with @TomCruise on a film aboard the @Space_Station! We need popular media to inspire a new generation of engineers and scientists to make @NASA’s ambitious plans a reality. pic.twitter.com/CaPwfXtfUv
— Jim Bridenstine (@JimBridenstine) May 5, 2020