‘ഭ്രാന്തമായി പ്രണയത്തിലാകുമ്പോൾ സമയവും പറന്നു പോകും’; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് പേളിയും ശ്രീനിഷും

കൊച്ചി: പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് ജീവിതത്തിൽ ഒന്നായിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുന്നു. ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റിൽ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റിൽ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവരുടെ വിവാഹം കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ ഒന്നായിരുന്നു. റിയാലിറ്റി ഷോ സെറ്റിലും അതിനു അതിനു പുറത്തും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും.


അതേസമയം, ഇരുവരുടേയും പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തിയാണ് 2019 ജനിവരിയിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2019 മെയ് 5,8 തീയതികളിലായി ഹിന്ദുക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

Exit mobile version