മുംബൈ: ലോക്ക്ഡൗൺ കാലത്ത് സൽമാൻ ഖാന്റെ പനവേലിലുള്ള ഫാംഹൗസിൽ ചെലവഴിക്കുകയാണ് ബോളിവുഡ് നടിയും സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ ജാക്വലിൻ ഫെർണാണ്ടസ്. ഇതിനിടെ സൽമാൻ ഖാന്റെ ഒരു വർക്ക് ഔട്ട് ചിത്രം പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ച് താരം ‘സല്ലു’ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
‘അനുഗ്രഹമാണോ അതോ കഠിനാധ്വാനം മാത്രമോ? എനിക്ക് തോന്നുന്നത് അദ്ദേഹം എല്ലാ ദിവസവും നന്ദിയുള്ളവനാണ്, ദൈവം കൊടുത്ത എല്ലാത്തിനോടും ബഹുമാനവുമുണ്ട്. ഇത് എല്ലാ സൽമാൻ ഖാൻ ഫാൻസിനും വേണ്ടിയാണ്. ഇനിയും ഒത്തിരി വരാനുണ്ട്. കാത്തിരിക്കുക, സുരക്ഷിതരായിരിക്കുക.’ എന്ന അടിക്കുറിപ്പോടെയാണ് ജാക്വലിൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, രണ്ടുദിവസം മുൻപ് വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം സൽമാൻ തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ഇതിൽ പിന്നിൽ ഫോട്ടോയെടുക്കുന്ന ജാക്വലിനെയും കാണാം. ഇതിന് സൽമാൻ കൊടുത്തിരിക്കുന്ന അടിക്കുറിപ്പാകട്ടെ ഇങ്ങനെ: ‘ഒളിച്ച് നിന്ന് ഫോട്ടോയെടുക്കുന്ന ജാക്കിയെ കയ്യോടെ പിടിച്ചു… ഇത് കഴിഞ്ഞ് അവർ ഒരെണ്ണം കൂടിയെടുത്തു. അത് പിന്നെ അവർതന്നെ പോസ്റ്റ് ചെയ്യും’.
അതേസമയം, ഫാംഹൗസിലെ ക്വാറന്റീൻ കാലത്തെക്കുറിച്ച് ഈയടുത്തൊരു അഭിമുഖത്തിലാണ് ജാക്വലിൻ വെളിപ്പെടുത്തിയത്. കുതിര സവാരി ചെയ്യുന്നതും, നീന്തൽ, യോഗ എന്നിങ്ങനെ പലതരം പ്രവർത്തികൾ ചെയ്ത് സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ജാക്വലിൻ പറഞ്ഞിരുന്നു.
Discussion about this post