ഇര്ഫാന് ഖാന്, ഋഷി കപൂര്‍ തുടങ്ങിയ പ്രിയ താരങ്ങളുടെ വിയോഗത്തിന് പിന്നാലെ അതുല്യ നടനായ നസീറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകളാണ് പരക്കുന്നത്. ട്വിറ്ററില്‍ വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി മകനും നടനുമായ വിവാന് ഷാ രംഗത്തെത്തിയിരിക്കുകയാണ്.
അച്ഛന് സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മറ്റു പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും വിവാന് പറയുന്നു. ‘എല്ലാം നന്നായിരിക്കുന്നു. ബാബയ്ക്ക്, ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം നന്നായി പോകുന്നു’ വിവാന് ട്വിറ്ററില്‍ കുറിച്ചു.
അന്തരിച്ച പ്രിയനടന്മാര്‍ക്ക് ഇതേ ട്വീറ്റില്‍ ആദരാഞ്ജലികളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. ‘ഇര്ഫാന് ഭായിക്കും ചിന്തു ജീക്കും (ഋഷി കപൂര്‍) വേണ്ടി പ്രാര്‍ഥിക്കുന്നു. അവരെ ഒരുപാടു മിസ് ചെയ്യുന്നു. അവരുടെ കുടുംബങ്ങളോട് അഗാധമായ വ്യസനം രേഖപ്പെടുത്തുന്നു. ഹൃദയം കൊണ്ട് ഞങ്ങള്‍ അവര്‍ക്കെല്ലാമൊപ്പമുണ്ട്. ഞങ്ങള്‍ എല്ലാവരെയും സംബന്ധിച്ച് വലിയ നഷ്ടമാണ് ഇത്’, വിവാന് കുറിച്ചു.
All well everyone! Baba's just fine. All the rumours about his health are fake. He's keeping well 🙏Praying for Irfan Bhai and Chintu ji. Missing them a lot. Deepest condolences to their families. Our hearts go out to all of them. It's a devastating loss for all of us 😔🙏
— Vivaan Shah (@TheVivaanShah) April 30, 2020
Discussion about this post