ജനങ്ങളുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ലോക്ക് ഡൗണ്‍ കാലത്ത് ദൂരദര്‍ശനിലെ പഴയകാല ജനപ്രിയ പരമ്പരകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്തിരുന്നു. രാമായണവും മഹാഭാരതവുമാണ് ആദ്യം സംപ്രേക്ഷണം ചെയ്തത്. തൊട്ടുപിന്നാലെ ശക്തിമാനും ശ്രീകൃഷ്ണയും ദൂരദര്ശന് സംപ്രേക്ഷണം ചെയ്തിരുന്നു. ഇപ്പോഴിതാ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ഷോ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് രാമായണം.
ദൂരദര്‍ശനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ഏപ്രില്‍ 16ന് രാമായണം ടിവിയില്‍ കണ്ടത് 7.7 കോടി പേരാണ്. രാമാനന്ദ് സാഗറാണ് ഇത് സംവിധാനം ചെയ്തത്.
1987ലാണ് ദൂരദര്ശന് ഇത് ആദ്യമായി പ്രക്ഷേപണം ചെയ്തത്. സംവിധായകന് രാമനന്ദ സാഗര്‍ തന്നെയായിരുന്നു ഈ പരമ്പരയുടെ നിര്‍മ്മാതാവും. രാമായണം പോലെ തന്നെ ജനപ്രിയ പരമ്പരയായിരുന്നു ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതവും.
WORLD RECORD!!
Rebroadcast of #Ramayana on #Doordarshan smashes viewership records worldwide, the show becomes most watched entertainment show in the world with 7.7 crore viewers on 16th of April pic.twitter.com/hCVSggyqIE— Doordarshan National (@DDNational) April 30, 2020
Discussion about this post