തന്റെ പാട്ടുകള്‍ വേദികളില്‍ ആരും പാടേണ്ടതില്ലെന്ന നിലപാടില്‍ അയവുവരുത്തി സംഗീത സംവിധായകന്‍ ഇളയരാജ. സൗജന്യമായി നടത്തുന്ന പരിപാടികളില്‍ തന്റെ പാട്ടുകള്‍ പാടുന്നതില്‍ എതിര്‍പ്പില്ല, എന്നാല്‍, പണം വാങ്ങി നടത്തുന്ന പരിപാടികളാണെങ്കില്‍ അര്‍ഹമായ വിഹിതം നല്‍കണം. നിയമപ്രകാരം അവകാശപ്പെട്ട വിഹിതമാണ് ആവശ്യപ്പെട്ടത്.
താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ പൊതുവേദിയില്‍ പാടുന്നതിനു റോയല്‍റ്റി ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായാണ് ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്. ഇളയരാജ റോയല്‍റ്റി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. റോയല്‍റ്റി ശേഖരിക്കുന്നതിനു സൗത്ത് ഇന്ത്യന്‍ ഫിലിം മ്യൂസിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനെയാണ് ഇളയരാജ ചുമതലപ്പെടുത്തിയിരിക്കുന്നത്.
Discussion about this post