നടന് മണികണ്ഠന്റെ സ്വപ്നങ്ങളായിരുന്നു നല്ലൊരു വീടും വിവാഹവും. ഇപ്പോള്‍ ആഗ്രഹം പോല തന്നെ മണികണ്ഠന്റെ സ്വപ്നക്കൂടിലേക്ക് നവവധു അഞ്ജലി കൈപിടിച്ച് കയറി. സ്വപനം കണ്ടപോലെ വീട് ഒരുക്കി എല്ലാവരേയും വിളിച്ച് വീടിന്റെ പാലുകാച്ചല്‍ നടത്താനിരുന്നപ്പോഴാണ് അപ്രതീക്ഷിതമായ കൊറോണക്കാലം വന്നത്. ഇതോടെ എല്ലാം ലളിതമായി ഒരുക്കുകയും ചെയ്തു. ഇപ്പോള്‍ വിവാഹവും അതുപോലെ തന്നെ ലളിതമായി തന്നെ നടത്തി ആ ആഗ്രഹവും നടന്നിരിക്കുകയാണ്.
ഇന്നലെയായിരുന്നു മണികണ്ഠന് ആചാരിയുടേയും മരട് സ്വദേശിനി അഞ്ജലിയുടേയും വിവാഹം. ലളിതമായായിരുന്നു ചടങ്ങുകള്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിവാഹസല്‍ക്കാരത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കൊണ്ട് നടത്തിയ കല്യാണത്തിന് വന്‍ പിന്തുണ നല്കി സോഷ്യല്‍മീഡിയയും രംഗത്തുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മണികണ്ഠന് തൃപ്പൂണിത്തുറ ഏരൂരില്‍ പുതിയ വീട് സഫലമാക്കിയത്. ഉള്ളത് കൊണ്ട് ഓണം പോലെ എന്നുപറയുംപോലെ വെറും 3.5 സെന്റില്‍ ഒരു സാധാരണക്കാരന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പോര്‍ച്ച്, സിറ്റൗട്ട്, ലിവിങ്-ഡൈനിങ് ഹാള്‍, കിച്ചന്, കിടപ്പുമുറികള്‍, ബാല്‍ക്കണി, ടെറസ് എന്നിവയാണ് 1500 ചതുരശ്രയടിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ ഉപയുക്തമാക്കി എന്നതാണ് വീടിന് എടുത്ത് പറയാവുന്ന പ്രത്യേകത. മുല്ലയ്ക്കല് എന്നാണ് വീടിനു പേര് നല്‍കിയത്.
Discussion about this post