മുംബൈ: ദീപ്വീര് വിവാഹത്തിന് പിന്നാലെ മറ്റൊരു താര വിവാഹത്തിനു കൂടി സാക്ഷിയാകാനൊരുങ്ങി ബോളിവുഡ് ലോകം. ബോളിബുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര ഗായകന് നിക് ജോനാസ് മാംഗല്യത്തിനുള്ള തുടക്കമായി. മുംബൈയില്‍ പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ വസതിയില്‍ പ്രത്യേക പൂജയോടെ തുടക്കമായത്. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് വധൂവരന്മാര് ചടങ്ങിനെത്തിയത്.
നിക്കിന്റെ സഹോദരന് ജോ ജൊനാസും കാമുകിയും നടിയുമായ സോഫിയ ടേര്‍ണറും പൂജയ്ക്കെത്തി. അവരും ഇന്ത്യന്‍ പാരമ്പര്യ രീതിയിലുളള വസ്ത്രമാണ് ധരിച്ചിരുന്നത്. ഗായകന് അര്മാന് മാലിക്കും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഡിസംബര്‍ രണ്ടിന് ജോധ്പൂരിലെ ഉമൈദ് ഭവനിലാണ് പ്രിയങ്കനിക് വിവാഹം. വിവാഹ തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും 2 ആയിരിക്കുമെന്ന് താരങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ഓഗസ്റ്റ് 18നായിരുന്നു വിവാഹ നിശ്ചയം. നിശ്ചയത്തിനു ശേഷം മുംബൈയിലെ വസതിയില്‍ പ്രിയങ്ക അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നൊരുക്കിയിരുന്നു.
Discussion about this post