അന്തരിച്ച പ്രശസ്ത സിനിമാ-സീരിയല്‍ താരം രവി വള്ളത്തോളിനെ അനുസ്മരിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. താന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടനാണ് രവി വള്ളത്തോളെന്നും ആദ്യമായി തിരക്കഥയെഴുതിയ ‘നിഴലുകള്‍’, പിന്നീടെഴുതിയ ‘അമേരിക്കന്‍ ഡ്രീംസ്’ എന്നീ സീരിയലുകളിലെ നായകനും അദ്ദേഹമായിരുന്നുവെന്നാണ് രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം തന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ലെന്നും ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു എന്ന് പറഞ്ഞാണ് രഞ്ജിത്ത് ശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
രഞ്ജിത്ത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകള്‍, പിന്നീടെഴുതിയ അമേരിക്കന്‍ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകന്‍. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം.
അമേരിക്കന്‍ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി കഴിഞ്ഞ് രവിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു ‘ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ?’ ഞാന്‍ പറഞ്ഞു എനിക്കാരെയും സിനിമയില്‍ പരിചയമില്ല. മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന്‍ ചോദിച്ചു. അദ്ദേഹം എനിക്കു വേണ്ടി മമ്മുക്കയോട് തുടര്‍ച്ചയായി സംസാരിച്ചു.അങ്ങിനെ ആദ്യമായി ഞാന്‍ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നു.
സിനിമയില്‍ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന എന്റെ ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല.ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു.
Discussion about this post