കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഏഴ് ഹോട്ടലുകള്‍ വിട്ട് നല്കി ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടി. നന്ദി പറഞ്ഞ് മുംബൈ പോലീസും രംഗത്തെത്തി. തന്റെ ഉടമസ്ഥതയിലുള്ള എട്ട് ഹോട്ടലുകളാണ് രോഹിത് ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനും മറ്റുമായി വിട്ട് നല്‍കിയത്.
കൊവിഡിനെതിരേ പോരാടുന്ന ഉദ്യോഗസ്ഥര്‍ക്ക് വിശ്രമിക്കാനും ദേഹശുദ്ധി വരുത്താനും മറ്റുമായി നഗരത്തിലെ എട്ട് ഹോട്ടലുകളാണ് രോഹിത് ഷെട്ടി വിട്ട് നല്‍കിയിരിക്കുന്നത്. അതും പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമുള്ള സൗകര്യങ്ങളോടെയാണ് ഹോട്ടലുകള്‍ വിട്ട് നല്‍കിയത്. ”അദ്ദേഹത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തിക്ക്, കൊറോണയ്ക്കെതിരേ പോരാടി മുംബൈ നഗരത്തെ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.”- മുംബൈ പോലീസ് ട്വീറ്റ് ചെയ്തു.
Discussion about this post