ലോക്ക് ഡൗണ്‍ കാലത്ത് തന്നെ തേടിയെത്തിയ ഒരു കോളിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡ് വൈറസ് പടരുന്ന ഈ സാഹചര്യത്തില്‍ തന്റെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി വിളിച്ച കാര്യമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച മമ്മൂട്ടിക്ക് നന്ദി പറഞ്ഞ ആലപ്പി അഷ്‌റഫ് ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മമ്മൂട്ടിയെന്നും കൂട്ടിച്ചേര്‍ത്തു.
ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി. ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു, പഴയ സൗഹൃദത്തിന്റെ കുളിര്‍മയില്‍ നിന്നും. അപ്രതീക്ഷമായി ഒരു മിസ്‌കാള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടെതാ.By mistake പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി, സാക്ഷാല്‍ മമ്മൂട്ടി ,അതെ. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ.? എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍.പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു.
ഇത് എന്റെ പ്രിയപ്പെട്ട FB സുഹൃത്ത് ക്കളോട് പങ്കുവെക്കാന്‍ കാരണം.എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്‌നേഹവും ഇല്ലങ്കില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമായിരിക്കും.ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യ സ്‌നേഹിയായിരിയ്ക്കും.അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മുട്ടീ
Discussion about this post