‘ജോലിക്ക് ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവളാണ്’ നഴ്സുമാരെ അഭിനന്ദിച്ച് ഷാജി കൈലാസ്

കൊവിഡ് 19നെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് പൊരുതുകയാണ്. വൈറസ് വ്യാപം ലക്ഷ്യമിട്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും, സാമൂഹിക അകലം പാലിച്ചും കഠിന പരിശ്രമത്തിലാണ് ലോകം. ലോകം വാഴ്ത്തുന്നത് കൊവിഡ് പ്രതിരോധത്തില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും നഴ്സുമാരെയുമാണ്. അവര്‍ക്ക് വേണ്ടി കൈയ്യടിച്ചും തിരികള്‍ തെളിയിച്ചു രാജ്യം ആദരവ് കാണിച്ചതും അടുത്തിടെയാണ്.

ഇപ്പോള്‍ നഴ്സുമാരെ അഭിനന്ദിച്ചും പ്രകീര്‍ത്തിച്ചും രംഗത്ത് വന്നിരിക്കുകയാണ് ഷാജി കൈലാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കരുത്തന്‍, സ്വതന്ത്രന്‍, പ്രചോദനം, കഠിനാധ്വാനം, വിശ്വസനീയമായത്, നിശ്ചയദാര്‍ഢ്യം, വിശ്വസ്തന്‍, സമര്‍പ്പിതന്‍ , കരുതല്‍, അനുകമ്പയുള്ളവന്‍, എല്ലാത്തിനും ഒരു പേര് മാത്രമേയുള്ളൂ. നഴ്സ് എന്ന് അദ്ദേഹം കുറിക്കുന്നു.

അവള്‍ ഒരു മാലാഖയാണ്, അവളുടെ പുഞ്ചിരി നിരവധി ജീവിതങ്ങളെ തിരികെ കൊണ്ടുവരുന്നു. ജോലിക്ക് ആദ്യം എത്തുന്നതും അവസാനം പോകുന്നതും അവളാണ്. അവള്‍ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നുപോകുന്നു, ഒരു മാലാഖയെന്ന നിലയില്‍ അവളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക. എല്ലാ നഴ്സുമാര്‍ക്കും വലിയ സല്യൂട്ട് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Exit mobile version