കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട മരട് ഫ്ളാറ്റ് ഒഴിപ്പിക്കല്‍ പ്രമേയമാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന ‘മരട് 357’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകന് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
അനൂപ് മേനോന്, ധര്മജന്, മനോജ് കെ ജയന്, ബൈജു സന്തോഷ് , സാജില്‍ സുദര്ശന്, സെന്തില്‍ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷീലു എബ്രഹാം, നൂറിന് ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുധീഷ് , ഹരീഷ് കണാരന്, കൈലാഷ്, ശ്രീജിത്ത് രവി, ജയന് ചേര്‍ത്തല, ജയകൃഷ്ണന്, ബഷീര്‍, പടന്നയില്‍, മുഹമ്മദ് ഫൈസല്‍, കൃഷ്ണ , മനുരാജ്, അനില്‍ പ്രഭാകര്‍, വിഷ്ണു, കലാഭവന്‍ ഫനീഫ്, ശരണ്‍, പോള്‍ താടിക്കാരന്, അഞ്ചലി, സരയൂ, ശോഭ സിംഗ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മരട് ഫ്ളാറ്റ് പൊളിച്ചതോടെ 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപ്പെട്ടത്. എന്താണ് മരട് ഫ്ളാറ്റില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും ‘മരട് 357’ എന്ന ചിത്രത്തിലൂടെ പറയുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഫ്ളാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന ഈ ചിത്രം ഭൂമാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമയായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശനന് കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post