നടന് സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൊവിഡിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന ഓര്‍മ്മപ്പെടുത്തലോടെ പങ്കുവച്ചിരിക്കുന്ന നര്‍മം കലര്‍ത്തിയ വീഡിയോ ആണിത്.
ഫോണ്‍ പരിശോധിക്കുന്ന ഭാര്യയുടെ അടുത്ത് ജാഗരൂകനായി ഇരിക്കുന്ന സുരാജ് ആണ് വീഡിയോയിലുള്ളത്. അച്ഛന് അമ്മയുടെ ഫോണില്‍ എന്തിനാണ് നോക്കുന്നതെന്ന മകന്റെ ചോദ്യത്തിന് അതെന്റെ ഫോണാഡാ എന്ന താരത്തിന്റെ മറുപടിയാണ് ചിരി പടര്‍ത്തുന്നത്.
ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നതിന്റെ പല രൂപങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ വേര്‍ഷന്‍ ആദ്യമായാണ് എന്നാണ് ആരാധകരുടെ കമന്റ്. കുറച്ച് കഴിഞ്ഞ് സുരാജേട്ടന് ജീവനോടെ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഫേസ്ബുക്ക് ലൈവില്‍ വരണമെന്നുമൊക്കെ ആരാധകര്‍ ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ജീവിതത്തില്‍ നിന്നും ചീന്തി എടുത്ത ഒരു ഏട് എന്ന അടികുറിപ്പോടെ അവതാരകയായ അശ്വതി ശ്രീകാന്തും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Discussion about this post