96 എന്ന ചിത്രം ഇന്നും പ്രേക്ഷക മനസില്‍ ഒരു വിങ്ങുന്ന ചിത്രമാണ്. ചിത്രം കണ്ട് ഇറങ്ങിയ ഓരോരുത്തരുടെയും മനസില്‍ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകളും കലാലയ ജീവിതത്തിന്റെ ഓര്‍മ്മകളും നിറയാന്‍ നിമിഷങ്ങള്‍ മാത്രം മതിയാകും. വീണ്ടും ആ കലാലയ ഓര്‍മ്മകളിലേയ്ക്ക് മടങ്ങാന്‍ മനസ് തുടിക്കും. അത്തരത്തിലൊരു പ്രതീതി പ്രേക്ഷക മനസില്‍ നിറയ്ക്കാന്‍ 96 എന്ന സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ചിത്രം ഇറങ്ങുന്നതിന് മുന്നോടിയായി ‘കാതലേ കാതലേ’ എന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രപവും അതുപോലെ ജനം നെഞ്ചിലേറ്റി. ഇപ്പോള്‍ കട്ട് ചെയ്ത് കളഞ്ഞ രംഗങ്ങളും.
ജാനുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായിക എസ് ജാനകിയുടെ അപ്രതീക്ഷിത വരവാണ് ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഭാഗം. സര്‍പ്രൈസ് എന്ന തലത്തിലാണ് എസ് ജാനകി ഉള്‍പ്പെട്ട ഭാഗങ്ങള്‍ അണിയറക്കാര്‍ പുറത്ത് വിട്ടത്. സമൂഹമാധ്യമങ്ങളില്‍ രംഗങ്ങള്‍ എത്തിയതോടെ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. യുട്യൂബിലെ ട്രെന്‍ഡിംഗ് ആണ് എസ് ജാനകി ഉള്‍പ്പെട്ട 96 ലെ ഭാഗം. എന്നാല്‍ പ്രേക്ഷകരില്‍ അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഇത്ര നല്ല രംഗങ്ങള്‍ നീക്കം ചെയ്തു…? പ്രേക്ഷകരുടെ ഈ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരം നല്‍കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ഈ രംഗം ഒഴിവാക്കിയില്ലെങ്കില്‍ ’96’ എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല. മാത്രമല്ല, നിലവിലുള്ള നമ്മുടെ ചട്ടങ്ങള്‍ അനുസരിച്ച് അര്‍ധരാത്രി എസ് ജാനകിയെ പോലെയുള്ള ഒരു ഇതിഹാസ ഗായികയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു രംഗം ഉള്‍പ്പെടുത്തിയാല്‍ ചിത്രത്തെ ബാധിക്കുമെന്നാണു വിലയിരുത്തല്‍. എന്നാല്‍ രംഗത്തില്‍ ജാനകി ചിലവരികള്‍ ആലപിക്കുന്നുണ്ട്. ഇതിനെ വാനോളം പ്രശംസിക്കുകയാണ് ആസ്വാദകര്‍. ഈ പ്രായത്തിലും എസ് ജാനകിയുടെ ശബ്ദത്തിനു പകരം മറ്റൊരു ശബ്ദവും ഇല്ലെന്നും ആരാധകര്‍ പറയുന്നു.
Discussion about this post