നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നടി നദിയാ മൊയ്തു സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു 2004 ല്‍ തീയ്യേറ്ററുകളിലെത്തിയ ‘എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി’. മോഹന്‍രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയം രവി, നദിയാ മൊയ്തു, അസിന് എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ചിത്രത്തില്‍ അമ്മയും മകനുമായാണ് നാദിയയും ജയം രവിയും അഭിനയിച്ചത്. ആ വര്‍ഷത്തെ ഹിറ്റ് ചിത്രം കൂടിയായിരുന്നു ‘എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി’. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നദിയാ മൊയ്തു.
‘ഈ ചിത്രത്തെ കുറിച്ച് ഇന്നുമോര്‍ക്കുന്നു. ഈ ടീം എനിക്കിന്നുമെന്റെ കുടുംബം പോലെ തന്നെയാണ്. ജയം രവിക്കും സംവിധായകന് മോഹന്‍ രാജയ്ക്കുമൊപ്പം. എം കുമരന്, സണ്‍ ഓഫ് മഹാലക്ഷ്മി സെറ്റില്‍. ഒരുപാട് നാളത്തെ വലിയൊരു ബ്രേക്കിനു ശേഷം സിനിമയിലെ എന്റെ രണ്ടാം ഇന്നിങ്സിനു തുടക്കമിട്ട ചിത്രം’ എന്നാണ് നാദിയ കുറിച്ചത്. പ്രകാശ് രാജ്, വിവേക്, സുബ്ബരാജു, ഐശ്വര്യ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post