ചന്ദ്രമുഖി 2 ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതായി തമിഴ് നടനും നൃത്തസംയോജകനുമായ രാഘവ ലോറന്‍സ്. അഡ്വാന്‍സ് ആയി ലഭിച്ച മൂന്ന് കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കുകയാണെന്നും താരം അറിയിച്ചു. ട്വിറ്റര്‍ പേജിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം.
2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ രണ്ടാംഭാഗമായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. തനിക്ക് അവസരം നല്കിയ രജനീകാന്തിനോടും സംവിധായകന് പി വാസുവിനോടും സണ്‍ പിക്ചേഴ്സ് കലാനിധിമാരനോടും നന്ദിയുണ്ടെന്നും രാഘവ ലോറന്‍സ് കുറിച്ചു. അഡ്വാന്‍സ് ആയി ലഭിച്ച മൂന്നു കോടി രൂപയാണ് താന്‍ കൊറോണ വൈറസ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതെന്നും രാഘവ ലോറന്‍സ് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പേരിലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പേരിലുമുള്ള ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം വീതവും, സിനിമാസംഘടനയായ ഫെഫ്സിയിലേക്ക് 50 ലക്ഷവും നര്‍ത്തകരുടെ യൂണിയനിലേക്ക് 50 ലക്ഷം, ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷം, ദിവസവേതനക്കാര്‍ക്കും ലോറന്‍സിന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയാണ് താരം നല്‍കുന്നത്. നിറകൈയ്യടികളാണ് രാഘവ ലോറന്‍സിന് ലഭിക്കുന്നത്.
— Raghava Lawrence (@offl_Lawrence) April 9, 2020
Discussion about this post