കാന്‍സറിനെ അതിജീവിച്ച നടി നഫീസ അലിക്ക് ഇപ്പോള്‍ ലൂകോഡെര്‍മ എന്ന ത്വക് രോഗം പിടിപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഗോവയില്‍ തുടരുകയാണ് താരം. കാന്‍സറിനു പിന്നാലെ ത്വക്ക് രോഗം പിടികൂടിയത് ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെയ്ക്കുകയായിരുന്നു.
കുറച്ചു മാസങ്ങള്‍ക്കുമുമ്പെ കീമോതെറാപ്പി നടക്കുമ്പോള്‍ കഴുത്തിലെ ചര്‍മ്മത്തില്‍ വെളുത്ത പാടുകള്‍ കണ്ടിരുന്നുവെന്ന് നഫീസ കുറിച്ചു. കടല്‍ക്കരയിലെ വാസം കാരണമാണോ എന്നറിയില്ല. ഇപ്പോള്‍ അത് മുഖത്തേക്കും വ്യാപിച്ചിട്ടുണ്ട്. ജീവിതം എന്നാല്‍ അങ്ങനെയാണല്ലോ. നമ്മള്‍ ചിലത് നേടും. ചിലത് നഷ്ടപ്പെടുത്തും. ലൂക്കോഡെര്‍മ എന്നാണ് ഈ അസുഖത്തിനു പേര്. വിറ്റിലീഗോ എന്ന ത്വക്രോഗത്തിന്റെ അതേ ലക്ഷണങ്ങളാണ് ഇതിനെന്നും നഫീസ പറയുന്നു.
തുടക്കത്തില്‍ ചിലയിടങ്ങളില്‍ കാണപ്പെടുന്ന ചര്‍മ്മത്തിലെ നിറംമാറ്റം പതുക്കെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു തുടങ്ങും. രോഗലക്ഷണങ്ങളെക്കുറിച്ചും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. 2018 മുതല്‍ താന്‍ പെരിറ്റോണിയല്‍ കാന്‍സര്‍ ബാധിതയാണെന്ന നഫീസയുടെ വെളിപ്പെടുത്തല്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. രോഗത്തിന്റെ ഓരോ ഘട്ടവും നടി നിരന്തരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഒടുവില്‍ കാന്‍സറിനെ അതീജീവിക്കുകയും ചെയ്തു.
Discussion about this post