തമിഴ് സിനിമാ മേഖലയിലെ ദിവസവേതന ജീവനക്കാര്‍ക്ക് സഹായം നല്കി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. സാമ്പത്തിക സഹായമായി 20 ലക്ഷം രൂപയാണ് ഫിലിം എംപ്ലോയിസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ഫെഫ്സി)യ്ക്ക് നയന്‍താര തുക കൈമാറി .
നേരത്തെ, ശിവകാര്ത്തികേയന്, സൂര്യ, വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ ദിവസവേതനക്കാര്‍ക്ക് സാമ്പത്തിക സഹായവുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നയന്‍താരയുടെ സംഭാവനയും. നയന്‍താര ഉള്‍പ്പടെ രണ്ട് നായികമാരാണ് സാമ്പത്തിക സഹായം നല്‍കിയത്. നേരത്തെ ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപയാണ് നല്‍കിയത്.
കോവിഡ് ഭീതിയെത്തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചതോടെ ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെഫ്സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി രംഗത്തെത്തിയിരുന്നു. സാമ്പത്തിക സഹായത്തിന് പുറമേ ഇവര്‍ക്കുള്ള അരിയും മറ്റു പലചരക്ക് സാധനങ്ങളും പല താരങ്ങളും എത്തിച്ചുകൊടുത്തിരുന്നു. നിരവധി താരങ്ങളാണ് സഹായവുമായി രംഗത്തെത്തിയത്.
Discussion about this post