ലോക്ക്ഡൗൺ ലംഘിച്ച് മാധ്യമപ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ചും കുടുംബത്തിന് സഹായമെത്തിച്ചും വിജയ് സേതുപതി; കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ

ചെന്നൈ: അന്തരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിലേക്ക് ലോക്ക്ഡൗൺ ലംഘിച്ച് ആദരാഞ്ജലി അർപ്പിക്കാനെത്തി നടൻ വിജയ് സേതുപതി. താരത്തിന്റെ നടപടിക്ക് എതിരെ സോഷ്യൽമീഡിയയിൽ കടുത്ത വിമർശനവും ഉയർന്നു കഴിഞ്ഞു. ചെന്നൈയിൽ പോരൂരിൽ അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ നെല്ലായി ഭാരതിയുടെ വീട്ടിലാണ് സേതുപതി എത്തിയത്.

പൊതുദർശനത്തിനു വച്ച മൃതശരീരത്തിൽ പൂക്കളർപ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സഹായധനവും കൈമാറിയാണ് താരം മടങ്ങിയത്. താരമെത്തുന്നതിന്റേയും മടങ്ങുന്നതിന്റേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലോക്ക്ഡൗണിനിടെ വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ലേയെന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. എന്നാൽ സേതുപതിയുടെ പ്രവർത്തിയെ പ്രശംസിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

പ്രശസ്ത സിനിമാ മാധ്യമപ്രവർത്തകനാണ് അന്തരിച്ച നെല്ലായി ഭാരതി. മരണാനന്തര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Exit mobile version