മലയാളതാരം ഫഹദ് ഫാസിലിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ. ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയായതായി ഗൗതം മേനോൻ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഫഹദിനായുള്ള സ്ക്രിപ്റ്റ് തയ്യാറാണെന്നും അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണെന്നും ഒരു അഭിമുഖത്തിലാണ് ഗൗതം മേനോൻ വെളിപ്പെടുത്തിയത്. ഫഹദ്-അൻവർ റഷീദ് കൂട്ടുകെട്ടിൽ പിറന്ന ‘ട്രാൻസ്’ സിനിമയിൽ ഗൗതം മേനോൻ അഭിനയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ എന്നാണ് ഫഹദിനെ ഗൗതം അന്ന് വിശേഷിപ്പിച്ചത്.
‘ഫഹദിനെ കാണുന്നതിന് മുമ്പും ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഫഹദിനെ നായകനാക്കി ഒരുക്കാനായി ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന ഉറപ്പ് ഫഹദ് നൽകിയിട്ടുണ്ട്. ഫഹദിന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ അഭിനയത്തിലുള്ള കഴിവ് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഒരു സീനിന് മുമ്പായി ഫഹദ് എടുക്കുന്ന മുൻകരുതൽ അപാരമാണ്.’ ഗൗതം മേനോൻ പറഞ്ഞു.
Discussion about this post