‘വിജനമായ റോഡിലൂടെ വണ്ടിയോടിച്ചു പോയപ്പോള്‍ കരഞ്ഞുപോയി’ ലോക്ക് ഡൗണ്‍ ദിനത്തില്‍ കാറുമായി പുറത്തിറങ്ങിയ നടി കനിഹയുടെ വാക്കുകളാണ് ഇത്. ഇന്‍സ്റ്റഗ്രാമിലാണ് താരം തുറന്ന് പറഞ്ഞത്. ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 10 ദിവസമായി നടി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ശേഷം ഇന്നാണ് ആദ്യമായി പുറത്തിറങ്ങിയത്.
അവശ്യസാധനങ്ങള്‍ വാങ്ങിക്കാനായി കാറില്‍ പുറത്തിറങ്ങിയതാണെന്നും വിജനമായ റോഡ് കണ്ട് സത്യത്തില്‍ കരഞ്ഞുപോയെന്നും കനിഹ പറയുന്നു. യാത്രയെക്കുറിച്ച് കനിഹ പങ്കുവെക്കുന്ന ഹൃദയഭേദകമായ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്.
കനിഹ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
‘പത്തു ദിവസമായി വീടിനകത്തു തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. അതിനു ശേഷം ഇന്നിപ്പോള്‍ ആദ്യമായി അവശ്യസാധനങ്ങള്‍ മേടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ചകള്‍… ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ദഹിക്കാന്‍ അല്പം പ്രയാസപ്പെടുകയാണ്. വിജനമായ റോഡില്‍ കൂടി വണ്ടിയോടിച്ചു പോയപ്പോള്‍ സത്യത്തില്‍ ഞാന്‍ കരയുകയായിരുന്നു. എന്തിനെന്നു പോലുമറിയില്ല. നമ്മള് ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
നമ്മുടെ കൊച്ചു കുഞ്ഞുങ്ങളടക്കം. പുറത്തു പോയി ഇഷ്ടം പോലെ കളിച്ചിരുന്ന അവര്‍ക്ക് വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വരുന്നതിന്റെ ഗൗരവം ചിലപ്പോള്‍ മനസ്സിലായില്ലെന്നിരിക്കാം. നമ്മുടെ യാന്ത്രിക ജീവിതത്തിനും ഒരു ഫുള്സ്റ്റോപ്. വന്നുപെട്ടിരിക്കുന്നു. നമ്മളില്‍ പലര്‍ക്കും ഇപ്പോള്‍ വേതനം പോലുമില്ല. ഇതുവരെയായി സമ്പാദിച്ചതു കൊണ്ട് കഴിയുകയാണ്. ഇനി ഇത് എത്ര നാള് തുടരേണ്ടി വരുമെന്നും അറിയില്ല. പ്രതീക്ഷയാണ് ഇനി ആകെ ബാക്കിയുളളത്.’
Discussion about this post