ജോലിസ്ഥലങ്ങളിലോ മറ്റോ നേരിട്ട ലൈംഗിക പീഡനം തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ‘മീ ടൂ’കാംപെയിന് തരംഗമായിരിക്കുകയാണ്. മലയാളത്തില്‍ നടന് മുകേഷിനെതിരെയും ക്യാംപെയിന്റെ ഭാഗമായി ടെസ് ജോസ് എന്ന സ്ത്രീ മുന്നോട്ട് വന്നിരുന്നു. അതിനിടയില്‍ നടിയും അവതാരകയുമായ റോസിന് ജോളി പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരേ മീ ടൂ ക്യാംപെയിന് തുടക്കമിടാമെന്ന എന്ന ആശയത്തോടെയാണ് രംഗത്ത് വന്നത്.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ തുറന്ന് പറയാന്‍ സ്ത്രീകള്‍ ആരംഭിച്ച ധീരമായ ക്യാംപെയിനെ പരിഹസിക്കുന്നുവെന്നും ഇത് ല കുറഞ്ഞ നടപടിയാണെന്നുമൊക്കെ പറഞ്ഞ് രൂക്ഷ വിമര്‍ശനവുമായി ആളുകള്‍ വന്നതോടെയാണ് താരം പോസ്റ്റ് ഒഴിവാക്കിയത്.
റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘തിരിച്ചു തരാം എന്ന് ഉറപ്പ് നല്കി നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്.
പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും’
Discussion about this post