‘ശ്രീ’യുടെ എല്ലാമെല്ലാമായ ലേഖയ്ക്ക് ഇന്ന് ജന്മദിനം … ഭാര്യയ്ക്ക് സ്‌നേഹത്തില്‍ ചാലിച്ച പിറന്നാളാശംസയുമായി എംജി ശ്രീകുമാര്‍

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിന്റെ ഭാര്യയുടെ ജന്മദിനമാണിന്ന്. പ്രിയതമയ്ക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആശംസ നേര്‍ന്നിരിക്കുകയാണ് എംജി ശ്രീകുമാര്‍. സര്‍വ്വ ശക്തന്റെ എല്ലാവിധ അനുഗ്രഹവുമുണ്ടാകേണമേ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

2000ത്തിലാണ് രേഖയെ എംജി ശ്രീകുമാര്‍ ജീവിത സഖിയാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് എന്റെ എല്ലാമെല്ലാമായ ലേഖയുടെ പിറന്നാളാണ്. സര്‍വശക്തന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകണേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം നിങ്ങളുടെ പ്രാര്‍ത്ഥനയും ഉണ്ടാകുമല്ലോ. സ്‌നേഹപൂര്‍വ്വം’

Exit mobile version